പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് പുതിയ മേധാവി

google news
പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് പുതിയ മേധാവി

ഇസ്ലാമാബാദ് : പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് മേധാവിയെ തെരഞ്ഞെടുത്ത് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ലെഫ്. ജനറല്‍ നദീം അഹമ്മദ് അഞ്ചുമിനെയാണ് ഐഎസ്‌ഐ ഡയറക്ടര്‍ ജനറലായി തെരഞ്ഞെടുത്തിരിക്കുന്നത്. പാക് സൈനിക നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചാരസംഘടനാ മേധാവിയെ തെരഞ്ഞെടുത്തത്.

ദിവസങ്ങളോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നദീമിനെ തെരഞ്ഞെടുത്തത്. നവംബര്‍ 20 നാണ് നദീം അഹമ്മദ് അധികാരത്തിലേറുക. അതുവരെ ഫായിസ് ഹമീദ് തന്നെ ഐഎസ്‌ഐ മേധാവിയായി തുടരുമെന്നാണ് വിവരം. ഇമ്രാന്‍ ഖാന്‍ തന്നെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

പാക് സൈന്യത്തിന്റെ ആക്രമണങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് നദീം അഹമ്മദ്. കറാച്ചി കോറിന്റെ കമാന്‍ഡറായും പാക് പഞ്ചാബ് പ്രവിശ്യയിലുള്ള സൈന്യത്തിലെ ഉദ്യോഗസ്ഥനായും അഹമ്മദ് പ്രവര്‍ത്തിച്ചിരുന്നു. ബലൂചിസ്താനിലുള്ള പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതിനും പാക് സൈന്യത്തിന് നേതൃത്വം നല്‍കിയിരുന്നത് അഹമ്മദാണ്.

The post പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് പുതിയ മേധാവി first appeared on Keralaonlinenews.