കോവിഡ് സ്‌ക്വാഡ് പരിശോധന : കൊല്ലത്ത് രണ്ട് കേസുകള്‍ക്ക് പിഴ

google news
കോവിഡ് സ്‌ക്വാഡ് പരിശോധന : കൊല്ലത്ത് രണ്ട് കേസുകള്‍ക്ക് പിഴ

കൊല്ലം : കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ രണ്ടു കേസുകള്‍ക്ക് പിഴ ചുമത്തി. ചടയമംഗലം ചിതറ, കരീപ്ര, എഴുകോണ്‍, കടയ്ക്കല്‍, കൊട്ടാരക്കര, കുളക്കട, കുമ്മിള്‍ ,മൈലം നെടുവത്തൂര്‍, നിലമേല്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളിലെ പരിശോധനയില്‍ രണ്ടു കേസുകള്‍ക്ക് പിഴയീടാക്കി.

83 എണ്ണത്തിന് താക്കീത് നല്‍കി. കരുനാഗപ്പള്ളി, ചവറ, കെ. എസ് പുരം, തഴവ, തൊടിയൂര്‍, തേവലക്കര, തെക്കുംഭാഗം, ക്ലാപ്പന, നീണ്ടകര, ഓച്ചിറ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ട് കേസുകള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കുന്നത്തൂരിലെ ശാസ്താംകോട്ടയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ക്ക് താക്കീത് നല്‍കി.

The post കോവിഡ് സ്‌ക്വാഡ് പരിശോധന : കൊല്ലത്ത് രണ്ട് കേസുകള്‍ക്ക് പിഴ first appeared on Keralaonlinenews.