അഞ്ചാം സെമസ്റ്റര്‍ പരീക്ഷ നീട്ടണം : വിമല കോളജിലെ ഡിഗ്രി വിദ്യാര്‍ഥികള്‍

google news
അഞ്ചാം സെമസ്റ്റര്‍ പരീക്ഷ നീട്ടണം : വിമല കോളജിലെ ഡിഗ്രി വിദ്യാര്‍ഥികള്‍

തൃശൂര്‍: അഞ്ചാം സെമസ്റ്റര്‍ പരീക്ഷ നീട്ടണമെന്ന ആവശ്യവുമായി വിമല കോളജിലെ ഡിഗ്രി വിദ്യാര്‍ഥികള്‍ രംഗത്ത്. സിലബസ് എടുത്തു തീരും മുമ്പാണ് പരീക്ഷ പ്രഖ്യാപിച്ചതെന്നാണ് പരാതി. 27ന് അധ്യയനം അവസാനിപ്പിച്ച് നവംബര്‍ ഒന്ന് മുതല്‍ ബി.എ, ബി.കോം, ബി.എസ്.സി. പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനം.

ആറ് പരീക്ഷകളില്‍ ഒന്നൊഴികെ എല്ലാ പരീക്ഷകളും തുടര്‍ച്ചയായ ദിവസങ്ങളിലാണ് നടത്തുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടു പരീക്ഷകള്‍ നവംബര്‍ 10 ലേക്കു മാറ്റി. ഇവരുടെ നാലാം സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയായത് കഴിഞ്ഞ ഏഴിനാണ്. ഇവരില്‍ കോവിഡ് ബാധിച്ച് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്കുള്ള പരീക്ഷ 25,26 തീയതികളിലാണ് നടക്കുന്നത്.

ഓട്ടോണമസ് കോളജായ വിമലയില്‍ കോളജ് അധികൃതര്‍ തന്നെയാണ് പരീക്ഷാ തീയതി തീരുമാനിക്കുന്നത്. പാഠഭാഗങ്ങള്‍ എടുത്ത ശേഷം രണ്ടാഴ്ച്ചയെങ്കിലും പഠിക്കാനായി ലഭിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. രാവിലെ മുതല്‍ വൈകീട്ട് വരെ ക്ലാസ് നടക്കുന്നുണ്ട്. അതുകൊണ്ട് പഠിക്കാന്‍ ആവശ്യമായ സമയം ലഭിക്കുന്നില്ല.

പരീക്ഷാ തീയതി നീട്ടണമെന്നും പരീക്ഷകള്‍ക്കിടയില്‍ ഇടവേളകള്‍ വേണമെന്നും ആവശ്യപ്പെട്ട് ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന് പരാതി നല്‍കിയിരുന്നു. പുറമേ കലക്ടര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ക്കും വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.

The post അഞ്ചാം സെമസ്റ്റര്‍ പരീക്ഷ നീട്ടണം : വിമല കോളജിലെ ഡിഗ്രി വിദ്യാര്‍ഥികള്‍ first appeared on Keralaonlinenews.