കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിന് പോയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

google news
കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിന് പോയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

പാനൂർ : കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിന് പോയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു.പാറാട്കണ്ണംങ്കോട് കൊല്ലന്റവിട മുഹമ്മദിന്റെ മകൻ മിഥിലാജ് (17) ആണ് അപകടത്തിൽപെട്ട് മരിച്ചത്. പാനൂർ ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർഥിയും കണ്ണങ്കോട് ശാഖ എം എസ് എഫ് സെക്രട്ടറിയുമാണ്.

അവധി ആഘോഷിക്കുന്നതിനായി ബാലുശ്ശേരി കക്കയം ഡാമിന് സമീപമുള്ള കരിയാത്തുംപാറയിൽ ഉമ്മയുടെ സ്വദേശമായ പടന്നക്കരയിൽ നിന്ന് ബന്ധുക്കൾക്കൊപ്പം പോയപ്പോഴാണ് അപകടത്തിൽ പെടുന്നത് ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ കരിയാത്തും പാറയിലെത്തിയ സംഘം കുളിക്കുന്നതിനിടയിൽ മിഥിലാജ് ശക്തമായ ഒഴുക്കിൽപ്പെട്ടു മുങ്ങിപ്പോവുകയായിരുന്നു.

നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി മലബാർ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ പാറാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും മാതാവ് : ഷബ്ന പടന്നക്കര സഹോദരങ്ങൾ : മിൻഹ ഫാത്തിമ, മെഹസ് അബൂബക്കർ, മുഹമമദ് മെബിൻ.

The post കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിന് പോയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു first appeared on Keralaonlinenews.