ഒളിമ്പ്യൻ പി ആർ ശ്രീജേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

google news
ഒളിമ്പ്യൻ പി ആർ ശ്രീജേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : കേരളത്തിൻ്റെ അഭിമാനമായ ഹോക്കി താരം പി ആർ ശ്രീജേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.മുഖ്യമന്ത്രിയെ കാണാനായി അദ്ദേഹം ഓഫീസിൽ നേരിട്ടെത്തുകയാണുണ്ടായത്.

ഒളിമ്പിക്സിൽ മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഹോക്കി ടീമിൻ്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യൻ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന അദ്ദേഹത്തിൻ്റേതായുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒളിമ്പ്യൻ പി ആർ ശ്രീജേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

The post ഒളിമ്പ്യൻ പി ആർ ശ്രീജേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി first appeared on Keralaonlinenews.