ലോട്ടറി നമ്പറില്‍ കൃത്രിമം കാണിച്ച് സമ്മാനത്തുക വാങ്ങിയ ആള്‍ അറസ്റ്റില്‍

google news
ലോട്ടറി നമ്പറില്‍ കൃത്രിമം കാണിച്ച് സമ്മാനത്തുക വാങ്ങിയ ആള്‍ അറസ്റ്റില്‍

സമ്മാനം ഇല്ലാത്ത ലോട്ടറിയില്‍ കൃത്രിമം വരുത്തി സമ്മാനാര്‍ഹമായ നമ്പര്‍ കൂട്ടിച്ചേര്‍ത്ത് 500 രൂപ വീതം സമ്മാനം ഉണ്ടെന്ന് പറഞ്ഞാണ് രാജേശ്വരിയെ ലോട്ടറി കാണിച്ച് അനിലന്‍ സമ്മാനത്തുക കൈക്കലാക്കിയത്.

300 രൂപ വിലവരുന്ന നാല് ഓണം ബംബര്‍ ലോട്ടറിയും 150 രൂപയും ഇത്തരത്തില്‍ ചതിയിലൂടെ നഷ്ടപ്പെട്ട കാര്യം വെസ്റ്റ് പോലീസില്‍ രാജേശ്വരി പരാതിപ്പെടുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ പുത്തോള്‍ സെന്ററിലുള്ള സിസിടിവി ദൃശ്യത്തില്‍ അനിലന്‍ ബൈക്കില്‍ വന്ന് രാജേശ്വരിയില്‍നിന്നും ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ദൃശ്യം കണ്ടെത്തിയിരുന്നു.

ഇന്നലെ വെസ്റ്റ് ഫോര്‍ട്ടില്‍ വച്ച് വാഹന പരിശോധനയില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. കൃഷ്ണകുമാര്‍ സിസിടി.വി. ദൃശ്യത്തില്‍ കണ്ട സമാനമായ ബൈക്കു കണ്ട് സംശയം തോന്നി പരിശോധിച്ചതിലാണ് അനില്‍ പിടിയിലായത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡെന്‍സന്‍ തട്ടില്‍, അഭീഷ് ആന്റണി, റിക്‌സണ്‍, കെ. ഷിബു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

The post ലോട്ടറി നമ്പറില്‍ കൃത്രിമം കാണിച്ച് സമ്മാനത്തുക വാങ്ങിയ ആള്‍ അറസ്റ്റില്‍ first appeared on Keralaonlinenews.