സ്പാനിഷ് റൈഡര്‍ വിനാൽസ് മോട്ടോർസ്പോർട്ട് അപകടത്തില്‍ മരിച്ചു

google news
സ്പാനിഷ് റൈഡര്‍ വിനാൽസ് മോട്ടോർസ്പോർട്ട് അപകടത്തില്‍ മരിച്ചു

സ്പെയിന്‍ : എഫ്‌ഐഎം സൂപ്പര്‍സ്പോര്‍ട്ട് 300 ലോക ചാമ്പ്യന്‍ഷിപ്പിന്റെ മോട്ടുല്‍ സ്പാനിഷ് റൗണ്ടിലെ റേസ് 1 ല്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഡീന്‍ ബെര്‍ട്ട വിനാൽസ് മരിച്ചു.സ്പെയിനിലെ ജെറസ്-ഏഞ്ചല്‍ നീറ്റോയുടെ സര്‍ക്യൂട്ടില്‍ സ്പാനിഷ് റൈഡര്‍ ഒരു മള്‍ട്ടി റൈഡര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

മോട്ടോജിപി റൈഡര്‍ മാവേറിക് വിനാലസിന്റെ കസിന്‍ ആണ് ബെര്‍ട്ട വിനാലസ്, എഫ്‌ഐഎം സൂപ്പര്‍സ്പോര്‍ട്ട് 300 ലോക ചാമ്ബ്യന്‍ഷിപ്പില്‍ തന്റെ പുതിയ സീസണില്‍ മികച്ച ഫോമില്‍ നില്‍ക്കുമ്ബോഴാണ് അപകടം നടന്നത്. അതേസമയം അപകടം നടന്നയുടനെ മെഡിക്കല്‍ വാഹനങ്ങള്‍ വേഗത്തില്‍ സ്ഥലത്തെത്തിയെങ്കിലും അവര്‍ പരമാവധി പരിശ്രമിച്ചിട്ടും താരം മരണത്തിന് കീഴടങ്ങി.

The post സ്പാനിഷ് റൈഡര്‍ വിനാൽസ് മോട്ടോർസ്പോർട്ട് അപകടത്തില്‍ മരിച്ചു first appeared on Keralaonlinenews.