ടെഡ്രോസ് ഡബ്ല്യുഎച്ച്ഒ തലവനായി തുടരണം ; പിന്തുണച്ച് ജര്‍മനിയും ഫ്രാന്‍സും
ജനീവ : ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് എത്യോപ്യക്കാരനായ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വീണ്ടും നിയമിക്കുന്നതിനു ജര്‍മനിയും ഫ്രാന്‍സും നാമനിര്‍ദേശം ചെയ്തു.യൂറോപ്യന്‍ യൂണിയനും പിന്തുണ നല്‍കുമെന്ന് ഈ രാജ്യങ്ങള്‍ വ്യക്തമാക്കി.
വരുന്ന മേയില്‍ നടക്കുന്ന സംഘടനാ വാര്‍ഷിക യോഗത്തിലായിരിക്കും അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള മേധാവിയെ തെരഞ്ഞെടുക്കുക. ലോകാരോഗ്യ സംഘടനാ മേധാവി സ്ഥാനത്തേക്കു മത്സരിക്കുന്നയാളെ സ്വന്തം രാജ്യമാണു സാധാരണ നാമനിര്‍ദേശം ചെയ്യാറുള്ളത്.
ഇതാദ്യമായാണ് ലോകാരോഗ്യ സംഘടന മേധാവി സ്ഥാനത്തേക്ക് ഒരാളെ മറ്റൊരു രാജ്യം നാമനിര്‍ദേശം ചെയ്യുന്നത്. എത്യോപ്യന്‍ സര്‍ക്കാരും ടിഗ്രെയ് വിമതരും തമ്മിലുള്ള ആഭ്യന്തരയുദ്ധത്തില്‍ പ്രധാനമന്ത്രി അബിയ് അഹമ്മദിനെ ടെഡ്രോസ് വിമര്‍ശിച്ചിരുന്നു.
2017ല്‍ മുതല്‍ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ സ്ഥാനം വഹിക്കുകയാണ് ടെഡ്രോസ്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരേ ശബ്ദമുയര്ത്താത്തതിന്റെ പേരില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ടെഡ്രോസിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
The post ടെഡ്രോസ് ഡബ്ല്യുഎച്ച്ഒ തലവനായി തുടരണം ; പിന്തുണച്ച് ജര്‍മനിയും ഫ്രാന്‍സും first appeared on Keralaonlinenews.