കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമം; എ വിജയരാഘവന്‍

google news
കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമം; എ വിജയരാഘവന്‍

കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നുവെന്ന് എ വിജയരാഘവന്‍. അതിവേഗ പുരോഗതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനൊപ്പം കേരളത്തിന്റെ വികസനത്തെ യു ഡി എഫ് ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ അതിവേഗ റെയില്‍പാത പരിസ്ഥിതിയ്ക്ക് വന്‍ ദോഷം ചെയ്യുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദം. പദ്ധതി സംസ്ഥാനത്തിന് സാമ്ബത്തിക ബാധ്യത ഉണ്ടാകുമെന്നും മറ്റുമാണ് യുഡിഎഫ് ഉപസമിതിയുടെ കണ്ടെത്തല്‍.

എന്നാല്‍ സ്ഥലം കണ്ടെത്തിയാല്‍ അല്ലേ സാമൂഹിക ആഘാത പഠനം നടത്താന്‍ കഴിയൂവെന്ന് വിജയരാഘവന്‍ പറഞ്ഞു. എല്ലാ രീതിയിലും ജനങ്ങളുടെ കൂടെ നിന്ന് ആണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ പാതയ്ക്ക് സ്ഥലം എടുക്കുമ്പോള്‍ നല്‍കുന്നതിലും അധികം തുക കെ. റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കുമ്‌ബോള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അത് കണ്ടെത്തിയാല്‍ സാമൂഹിക ആഘാത പഠനം നടത്തും. കെ. റെയില്‍ കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം ഊന്നിപറഞ്ഞു.

The post കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമം; എ വിജയരാഘവന്‍ first appeared on Keralaonlinenews.

Tags