സൗദി ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളായി പ്രവാസി സമൂഹവും

google news
സൗദി ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളായി പ്രവാസി സമൂഹവും

സൗദി ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളായി മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസി സമൂഹവും. കോവിഡിന് ശേഷം രാജ്യത്ത് പുനരാരംഭിച്ച ആഘോഷത്തില്‍ പങ്കെടുക്കാന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ നഗരങ്ങളിലേക്ക് ഒഴുകിയെത്തി. ഇതിനിടെ ദേശീയ ദിനത്തോടനുബന്ധിച്ച് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ രാജ്യത്ത് തുടരുകയാണ്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും ആഘോഷത്തിന്റെ നിറവിലാണ്. ഔദ്യോഗിക ആഘോഷ പരിപാടികള്‍ ആസ്വദിക്കുന്നതിന് കോര്‍ണീഷുകളിലേക്കും പാര്‍ക്കുകളിലേക്കും ജനം ഒഴുകിയെത്തി. ദേശീയ പതാക പുതച്ചും മുഖത്ത് ചായങ്ങള്‍ പൂശിയും ഭരണാധികാരികളുടെ ചിത്രങ്ങള്‍ ഏന്തിയും ഇവര്‍ രാവ് പുലരുവോളം തെരുവുകളില്‍ ആഘോഷം പങ്കിട്ടു.

The post സൗദി ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളായി പ്രവാസി സമൂഹവും first appeared on Keralaonlinenews.

Tags