സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ വേദനയുണ്ട് : വിവാഹമോചനവാര്‍ത്തയില്‍ പ്രതികരിച്ച്‌ നാഗചൈതന്യ

google news
സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ വേദനയുണ്ട് : വിവാഹമോചനവാര്‍ത്തയില്‍ പ്രതികരിച്ച്‌ നാഗചൈതന്യ

വിവാഹമോചനവാര്‍ത്തയില്‍ പ്രതികരിച്ച്‌ നാഗചൈതന്യ.തെന്നിന്ത്യന്‍ താര ദമ്പതികള്‍ എന്ന നിലയില്‍ നാഗചൈതന്യക്കും സാമന്തക്കും വലിയ ആരാധകര്‍ ആണ് ഉള്ളത്. എന്നാല്‍ കുറച്ച്‌ നാളുകളായി ഇരുവരും വിവാഹ മോചിതരാകാന്‍ പോവുകയാണെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

വിവാഹ മോചനം ഇരുവരും ഒന്നിച്ചെടുത്ത തീരുമാനം ആണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്ന ഈ വാര്‍ത്തകളോട് ദമ്പതികള്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാഗചൈതന്യ.

സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ വേദനയുണ്ടെന്നും പ്രൊഫഷണല്‍ ജീവിതവും വ്യക്തി ജീവിതവും രണ്ടായി നിലനിര്‍ത്താന്‍ ആണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നാഗചൈതന്യ പറഞ്ഞു. അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ ‘ലവ് സ്റ്റോറി’ ഇന്ന് റിലീസ് ചെയ്തു. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത് 2017 ഒക്ടോബര്‍ ആറിനാണ്.

The post സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ വേദനയുണ്ട് : വിവാഹമോചനവാര്‍ത്തയില്‍ പ്രതികരിച്ച്‌ നാഗചൈതന്യ first appeared on Keralaonlinenews.