കുവൈത്തില്‍ സ്വകാര്യ സ്‌കൂളുകളിലെ കോവിഡ് കാല ഫീസ് ഇളവ് പിന്‍വലിച്ചു

google news
കുവൈത്തില്‍ സ്വകാര്യ സ്‌കൂളുകളിലെ കോവിഡ് കാല ഫീസ് ഇളവ് പിന്‍വലിച്ചു

കുവൈത്തില്‍ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് കാലത്ത് അനുവദിച്ചിരുന്ന ഫീസ് ഇളവ് പിന്‍വലിച്ചു. വിദേശ സ്‌കൂളുകള്‍ക്ക് സെപ്റ്റംബര്‍ 26 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഇളവ് പിന്‍വലിച്ചത്വിദേശ സ്‌കൂളുകള്‍ക്ക് സെപ്റ്റംബര്‍ 26 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഇളവ് പിന്‍വലിച്ചത്.

കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കിയതിനെ തുടന്ന് ഏര്‍പ്പെടുത്തിയ ഫീസിളവാണ് പിന്‍വലിച്ചത്. കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന ഫീസ് നിരക്കിലേക്ക് മാറാനാണ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയത്. അതേസമയം, മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിരക്കില്‍ മാത്രമേ ട്യൂഷന്‍ ഫീസ് ഈടാക്കാവൂ എന്നും നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കി.

The post കുവൈത്തില്‍ സ്വകാര്യ സ്‌കൂളുകളിലെ കോവിഡ് കാല ഫീസ് ഇളവ് പിന്‍വലിച്ചു first appeared on Keralaonlinenews.

Tags