സേവാ സമർപ്പൺ അഭിയാൻ : ബിജെപിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ഗൃഹസമ്പർക്കം, ദീനദയാൽജി അനുസ്മരണ ദിനവും ആചരിച്ചു

google news
സേവാ സമർപ്പൺ അഭിയാൻ : ബിജെപിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ഗൃഹസമ്പർക്കം, ദീനദയാൽജി അനുസ്മരണ ദിനവും ആചരിച്ചു

കണ്ണൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 7 വരെ നടക്കുന്ന സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായി ജില്ലയിൽ ഗൃഹസമ്പർക്കം നടത്തി.

ദേശീയ സമിതി അംഗം സി കെ പത്മനാഭൻ , കെ രഞ്ജിത്ത് എന്നിവർ ധർമ്മടം മണ്ഡലത്തിലും സി സദാനന്ദൻ പേരാവൂർ മണ്ഡലത്തിലും എൻ. ഹരിദാസ് മട്ടന്നൂരും കെ കെ വിനോദ് കുമാർ തലശ്ശേരിയിലും സമ്പർക്കത്തിന് നേതൃത്വം നൽകി. ജില്ലയിൽ പതിനഞ്ചായിരം വീടുകളിൽ സമ്പർക്കം നടത്തി.

ദീനദയാൽ ഉപാദ്ധ്യായ യുടെ 105-ാം ജന്മദിനത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ ബൂത്ത് കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

The post സേവാ സമർപ്പൺ അഭിയാൻ : ബിജെപിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ഗൃഹസമ്പർക്കം, ദീനദയാൽജി അനുസ്മരണ ദിനവും ആചരിച്ചു first appeared on Keralaonlinenews.