ഡിജിറ്റൽ സെയിൽസ് ആൻ്റ് ഇ കൊമേഴ്സ് ഫ്ലാറ്റ്ഫോം മന്ത്രി എം വി ഗോവിന്ദൻ 26ന് ഉദ്ഘാടനം ചെയ്യും

google news
ഡിജിറ്റൽ സെയിൽസ് ആൻ്റ് ഇ കൊമേഴ്സ് ഫ്ലാറ്റ്ഫോം മന്ത്രി എം വി ഗോവിന്ദൻ 26ന് ഉദ്ഘാടനം ചെയ്യും

കണ്ണൂർ: നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ നേത്യത്വത്തിൽ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരഭകരുടെ ബിസിനസ് പുരോഗതിക്ക് വേണ്ടി ആരംഭിക്കുന്ന KeralaKonnect.com എന്ന ഡിജിറ്റൽ സെയിൽസ് ആൻ്റ് ഇ കൊമേഴ്സ് ഫ്ലാറ്റ്ഫോം മന്ത്രി എം വി ഗോവിന്ദൻ 26ന് ഉദ്ഘാടനം ചെയ്യും. ചേമ്പർ ഹാളിൽ വൈകിട്ട് 6.30നാണ് പരിപാടി.

ചുരുങ്ങിയ ചെലവിൽ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ ഒരു ബാക്ക് ഓഫീസോട് കൂടിയ ഡിജിറ്റൽ മാർക്കറ്റ് പ്ലെയ്സ് എല്ലാ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുക എന്നതാണ് കേരള കണക്ടിൻ്റെ ലക്ഷ്യം. പരിപാടിയിൽ മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളാകും.

വാർത്താ സമ്മേളനത്തിൽ പ്രസിഡൻറ് ഡോ. ജോസഫ് ബെനവൻ, വൈസ് പ്രസിഡൻറ് ടി കെ രമേശ് കുമാർ, ഹനീഷ് കെ വാണിയകണ്ടി , കെ സുഭാഷ് ബാബു, പി അഭയൻ എന്നിവർ പങ്കെടുത്തു .

The post ഡിജിറ്റൽ സെയിൽസ് ആൻ്റ് ഇ കൊമേഴ്സ് ഫ്ലാറ്റ്ഫോം മന്ത്രി എം വി ഗോവിന്ദൻ 26ന് ഉദ്ഘാടനം ചെയ്യും first appeared on Keralaonlinenews.