അങ്ങനെയൊരു സിനിമയ്ക്കായി കാത്തിരിക്കുന്നു: ഐശ്വര്യ ലക്ഷ്മി

google news
അങ്ങനെയൊരു സിനിമയ്ക്കായി കാത്തിരിക്കുന്നു: ഐശ്വര്യ ലക്ഷ്മി

നല്ല പാട്ടും ഡാന്‍സുമൊക്കെയുള്ള സിനിമയ്ക്കായി കാത്തിരിക്കുകയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. നൃത്തം ചെയ്യാന്‍ ആദ്യം പേടിയായിരുന്നെന്നും അതൊക്കെ ഇപ്പോള്‍ മാറിയെന്നും നടി പറഞ്ഞു.

‘ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു. ഞാന്‍ മോശം ഡാന്‍സര്‍ ആയതുകൊണ്ടല്ല. ഒരു സദസ്സിന് മുമ്പില്‍
ഡാന്‍സ് ചെയ്യേണ്ടി വരുമ്‌ബോള്‍, അല്ലെങ്കില്‍ പെട്ടെന്ന് സ്റ്റെപ്സ് തരുമ്പോള്‍ ഒക്കെയാണ് എനിക്ക് പേടി. ഇപ്പോള്‍ ആ ടെന്‍ഷനും പേടിയുമൊക്കെ മാറി. ഡാന്‍സ് ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസമുണ്ട്. സത്യം പറഞ്ഞാല്‍, നല്ല ഡാന്‍സും പാട്ടുമൊക്കെയുള്ള ഒരു സിനിമയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്.’ – അവര്‍ പറഞ്ഞു.

തന്റെ കഥാപാത്രങ്ങള്‍ ബോള്‍ഡ് ആണെങ്കിലും ജീവിതത്തില്‍ താന്‍ അങ്ങനെയല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ‘ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നാണ് വരുന്നത്. സ്ട്രിക്ട് ആയ വിദ്യാഭ്യാസമാണ് ലഭിച്ചത്. സമൂഹം പഠിപ്പിച്ച വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങള്‍ മനസ്സിലുണ്ടായിരുന്നു. ആര്‍ടിസ്റ്റ് ആയപ്പോള്‍ നേരത്തെ ശീലിച്ച ഒരുപാട് കാര്യങ്ങള്‍ മറക്കേണ്ടി വന്നു. ക്യാമറയുടെ മുമ്പില്‍ നമുക്കൊരു രീതിയിലും നാണിച്ചു നില്‍ക്കാന്‍ കഴിയില്ല. ഓരോ സിനിമ കഴിയുമ്‌ബോഴും വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും കൂടുതല്‍ ആത്മവിശ്വാസം നേടി’ – ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

മണിരത്നം സിനിമ പൊന്നിയിന്‍ സെല്‍വനിലെ അനുഭവവും നടി പങ്കുവച്ചു. മണിരത്നം, എആര്‍ റഹ്‌മാന്‍, രവിവര്‍മന്‍ തുടങ്ങിയവര്‍ക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന് വിചാരിച്ചില്ലെന്നും നടി പറഞ്ഞു. പുതിയ സിനിമ അര്‍ച്ചന 31 നോട്ടൗട്ട് തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യൂ എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

‘ഒരുപാട് പ്രതീക്ഷയുള്ള, വര്‍ക്ക് ചെയ്തപ്പോഴും കഥ കേട്ടപ്പോഴും ഒരുപാട് ആസ്വദിച്ചു ചെയ്ത സിനിമയാണിത്. ഒത്തിരി ചെറുപ്പക്കാരുടെ ആദ്യസിനിമ. അഭിനയജീവിതത്തില്‍ ആദ്യമായി ഒരു സ്ത്രീകേന്ദ്രീകൃത കഥാപാത്രത്തെ ചെയ്യണമെന്ന ആഗ്രഹം വരുകയും, അതിനനുസരിച്ചൊരു കഥ വരുകയും, ആ രീതിയില്‍ തന്നെ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു. ആ ഒരു ഔട്ട്പുട്ട് എല്ലാവരേയും കാണിക്കാന്‍ ഞങ്ങളും കാത്തിരിക്കുകയാണ്. പക്ഷേ, അത് തിയറ്ററില്‍ മാത്രമേ പ്രദര്‍ശിപ്പിക്കൂ എന്നത് പ്രൊഡ്യൂസേഴ്സിന്റെ ശക്തമായ തീരുമാനമാണ്.’ – അവര്‍ വ്യക്തമാക്കി.

2017ല്‍ നിവില്‍ പോളി നായകനായ ഞണ്ടുകളുടെ ഇളവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യലക്ഷ്മി സിനിമാ രംഗത്തെത്തിയത്. സോണി ലൈവില്‍ റിലീസ് ചെയ്ത കാണെക്കാണെയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

The post അങ്ങനെയൊരു സിനിമയ്ക്കായി കാത്തിരിക്കുന്നു: ഐശ്വര്യ ലക്ഷ്മി first appeared on Keralaonlinenews.