വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതാ ….

google news
വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതാ ….

ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് വീറ്റ് ഗ്രാസ് അഥവാ ഗോതമ്പു പുല്ല് . ജീവകം എ, സി, ഇ, കെ എന്നിവ കൂടാതെ എല്ലാ ബി കോംപ്ലക്സ് ജീവകങ്ങളും ഇതിലുണ്ട്. പ്രോട്ടീനുകളും 17 അമിനോ ആസിഡുകളും വീറ്റ് ഗ്രാസിലുണ്ട്. ഇതിലൊക്കെയുപരി ഹരിതകത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണിത്.ആന്റിഓക്‌സിഡന്റുകൾ, ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ വീറ്റ് ഗ്രാസ് ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. വീറ്റ് ഗ്രാസ് ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ നിങ്ങളെ അതിശയിപ്പിക്കും.നോക്കാം വീറ്റ് ഗ്രാസ് ജ്യൂസിന്റെ ഗുണങ്ങൾ ….

. വീറ്റ് ഗ്രാസിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ ബി ജീവകങ്ങൾ ഉത്കണ്ഠയും വിഷാദവും അകറ്റുന്നതിന് സഹായിക്കും.

. അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കുന്നു. വെറും വയറ്റിൽ ഈ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

. വീറ്റ് ഗ്രാസിൽ അടങ്ങിയ അമിനോ ആസിഡുകളും എൻസൈമുകളും ഉപദ്രവകാരികളായ രോഗാണുക്കളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു. വീറ്റ്ഗ്രാസ് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു. ശരീരത്തെ പ്രതിരോധിക്കാനും അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും മുക്തി നേടാനും ഇത് സഹായിക്കും.

. ദിവസവും വീറ്റ്​ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ഉപാപചയം വർദ്ധിപ്പിക്കുകയും ഫലപ്രദമായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

. നാരുകളും ബി കോംപ്ലക്സ് വൈറ്റമിനുകളും അടങ്ങിയതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ​വീറ്റ്​​ഗ്രാസ് ജ്യൂസ് സഹായിക്കുന്നു. ദഹനവ്യവസ്ഥയിലെ പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

. വീറ്റ് ഗ്രാസിൽ സെലെനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ ധാതുവാണ്. ദിവസവും ഭക്ഷണത്തിൽ സെലെനിയം ഉൾപ്പെടുത്തുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

. വീറ്റ് ഗ്രാസിന്റെ പ്രധാന ഗുണം അത് തലമുടിയിൽ അതിശയങ്ങൾ കാട്ടും എന്നതാണ്. നരച്ച മുടി കറുപ്പിക്കാൻ ഇത് സഹായിക്കും. ഇതിലടങ്ങിയ കാറ്റലേസുകളും ആന്റി ഓക്സിഡന്റുകളും പ്രായമാകലിനെ സാവധാനത്തിലാക്കും. താരൻ അകറ്റാനും വരണ്ട മുടിയിഴകളെ തിളക്കമുള്ളതാക്കാനും വീറ്റ് ഗ്രാസ് ജ്യൂസ് തലയിൽ പുരട്ടുന്നതു നല്ലതാണ്

. ജീവകങ്ങളുടെയും ധാതുക്കളുടെയും അഭാവം മൂലം ആർത്തവം വേദന നിറഞ്ഞതും ക്രമം തെറ്റിയതുമാവാം. വീറ്റ് ഗ്രാസിൽ ജീവകങ്ങളും ധാതുക്കളും ധാരാളം ഉണ്ട്. വീറ്റ് ഗ്രാസ് ജ്യൂസ് പതിവാക്കിയാൽ ആർത്തവവേദന അകറ്റാം.

ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കരുത്. ചില ആളുകളിൽ, പ്രത്യേകിച്ച് ഗോതമ്പ് അലർജി ഉള്ളവരിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാകാം. ആദ്യമായി വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുമ്പോൾ ചെറിയ അളവു മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. ക്രമേണ അളവ് കൂട്ടാം.

The post വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതാ …. first appeared on Keralaonlinenews.

Tags