സ്വദേശിവത്കരിച്ച തസ്തികകളില്‍ ജോലി ചെയ്ത് പിടിക്കപ്പെടുന്ന പ്രവാസികള്‍ക്ക് ആജീവനാന്ത വിലക്ക്

google news
സ്വദേശിവത്കരിച്ച തസ്തികകളില്‍ ജോലി ചെയ്ത് പിടിക്കപ്പെടുന്ന പ്രവാസികള്‍ക്ക് ആജീവനാന്ത വിലക്ക്

സ്വദേശിവത്കരിച്ച തൊഴിലുകളില്‍ ജോലി ചെയ്തതിന് പിടിയിലായി നാടുകടത്തപ്പെടുന്നവര്‍ക്ക് സൗദി അറേബ്യയിലേക്ക് തിരികെ വരാനാവില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. നാടുകടത്തിയ വിദേശികള്‍ക്ക് ഹജ്ജിനും ഉംറക്കും വരുന്നതിന് തടസ്സമില്ല. ഒരു തൊഴിലാളിയുടെ ചോദ്യത്തിന് മറുപടിയായാണ് ജവാസാത്തിന്റെ മറുപടി.
വിവിധ നിയമ ലംഘനങ്ങള്‍ക്ക് പ്രവാസികളെ സൗദിയില്‍ നിന്നും പിടികൂടാറുണ്ട്. ഇത്തരക്കാരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കയക്കും. ഇവിടെ നിന്നും എംബസികളുടെ സഹായത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദി അറേബ്യയുടെ ചിലവില്‍ നാട്ടിലേക്ക് കടത്തും. ഇതില്‍ ഇഖാമ നിയമ ലംഘനത്തിന് പിടിയിലാകുന്നവര്‍ പിന്നീട് നിശ്ചിത കാലം കഴിഞ്ഞാണ് സൗദിയിലേക്ക് പുതിയ വിസയില്‍ എത്താറുള്ളത്. സൗദിവത്കരണത്തിന്റെ ഭാഗമായി സ്വദേശികള്‍ക്ക് നീക്കി വെച്ച ജോലി ചെയ്ത് പിടിയിലായവരേയും നാട്ടിലയക്കാറുണ്ട്. ഇത്തരക്കാര്‍ക്ക് മടങ്ങിവരാനാകില്ലെന്നാണ് ജവാസാത്തിന്റെ മറുപടി. സൗദിയില്‍ നിന്ന് നാടുകടത്തപ്പെടുന്ന ഏതു വിദേശിക്കും ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ മടങ്ങിവരാം.

The post സ്വദേശിവത്കരിച്ച തസ്തികകളില്‍ ജോലി ചെയ്ത് പിടിക്കപ്പെടുന്ന പ്രവാസികള്‍ക്ക് ആജീവനാന്ത വിലക്ക് first appeared on Keralaonlinenews.

Tags