വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച്‌ പ്ര​തി​വ​ര്‍​ഷം 70 ല​ക്ഷം പേ​ര്‍ മ​ര​ണ​പ്പെ​ടു​​ന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

google news
വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച്‌ പ്ര​തി​വ​ര്‍​ഷം 70 ല​ക്ഷം പേ​ര്‍ മ​ര​ണ​പ്പെ​ടു​​ന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: വാ​യു ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പു​തു​ക്കി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മു​ണ്ടാ​കു​ന്ന ഹൃ​ദ​യ, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ചു​ള്ള മ​ര​ണ​ങ്ങ​ള്‍ കു‍​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ന​ട​പ​ടി. ‌

ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍. ഗു​ണ​നി​ല​വാ​രം ക​ണ​ക്കാ​ക്കു​ന്ന​തി​ന് വാ​യു​വി​ലു​ള്ള പാ​ര്‍​ട്ടി​ക്കു​ലേ​റ്റ് മെ​റ്റീ​രി​യ​ല്‍, ഓ​സോ​ണ്‍, നൈ​ട്ര​ജ​ന്‍ ഡ​യോ​ക്‌​സൈ​ഡ്, സ​ള്‍​ഫ​ര്‍ ഡൈ ​ഓ​ക്‌​സൈ​ഡ്, കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് തു​ട​ങ്ങി​യ​വ​യു​ടെ അ​ള​വി​ന്‍റെ പ​രി​ധി​യാ​ണ് പു​തു​ക്കി​യ​ത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തോ​ടൊ​പ്പം മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ഏ​റ്റ​വും വ​ലി​യ പാ​രി​സ്ഥി​തി​ക ഭീ​ഷ​ണി​യാ​ണ് വാ​യു മ​ലി​നീ​ക​ര​ണം. ഇ​ത് ശ്വാ​സ​കോ​ശ അ​ര്‍​ബു​ദം, ഹൃ​ദ്രോ​ഗം, പ​ക്ഷാ​ഘാ​തം എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കും.

വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച്‌ പ്ര​തി​വ​ര്‍​ഷം 70 ല​ക്ഷം പേ​ര്‍ മ​ര​ണ​പ്പെ​ടു​ന്ന​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ക​ണ​ക്കാ​ക്കു​ന്നു.

The post വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച്‌ പ്ര​തി​വ​ര്‍​ഷം 70 ല​ക്ഷം പേ​ര്‍ മ​ര​ണ​പ്പെ​ടു​​ന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന first appeared on Keralaonlinenews.