മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി

google news
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി. മറ്റന്നാള്‍ ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. കൂടാതെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്സുമായും പ്രത്യേക ചര്‍ച്ച നടത്തും.
നാളെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. മറ്റന്നാള്‍ ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തെ നരേദ്ര മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഏഴാമത് അമേരിക്കന്‍ സന്ദര്‍ശനമാണിത്.

ഇരു രാജ്യങ്ങള്‍ക്കും താല്പര്യമുള്ള പ്രദേശികആഗോള വിഷയങ്ങള്‍ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാവും. വാണിജ്യം, നിക്ഷേപം, പ്രതിരോധം, അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിന്റെ രൂപവത്കരണം, മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയും ഇരു രാഷ്ട്രതലവന്മാരും ചര്‍ച്ചചെയ്യും.

ബൈഡനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ക്വാഡ് രാജ്യത്തലവന്മാരുടെ (ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍) നേരിട്ടുള്ള ആദ്യയോഗം ചേരും. സുരക്ഷയും ഭീകരതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും മോദി ചര്‍ച്ച നടത്തും. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

The post മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി first appeared on Keralaonlinenews.