തൈറോയിഡ് കാന്‍സര്‍ : എംസിസിയില്‍ അയഡിന്‍-131 ഹൈഡോസ് ചികിത്സ തുടങ്ങി

google news
തൈറോയിഡ് കാന്‍സര്‍ : എംസിസിയില്‍ അയഡിന്‍-131 ഹൈഡോസ് ചികിത്സ തുടങ്ങി

കണ്ണൂർ : ഉത്തരകേരളത്തിലെ തൈറോയിഡ് കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നൂതന ചികിത്സ രീതികള്‍ ആരംഭിച്ചു. തൈറോയിഡ് കാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ അയഡിന്‍ 131 ചികിത്സയും, നൂതന ടാര്‍ഗെറ്റഡ് തെറാപ്പികളുമാണ് ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ തുടങ്ങിയത്.

ഒരേസമയം രണ്ട് രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കാവുന്ന ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മെറ്റാ അയോഡോ ബെന്‍സില്‍ ഗുവാനിഡിന്‍ പരിശോധന, തെറാപ്പി സൗകര്യങ്ങളുമുണ്ട്. ന്യൂറോബ്ലാസ്റ്റോമ, ഫിയോക്രോമോ സൈറ്റോമ, തുടങ്ങിയ ന്യൂറോഎന്‍ഡോക്രൈന്‍ ട്യൂമറുകള്‍, കാര്‍സിനോയിഡ്, മെഡുല്ലറി തൈറോയിഡ്, കാര്‍സിനോമ എന്നിവ കണ്ടെത്താന്‍ ഇത് സഹായിക്കും.

അര്‍ബുദ കോശങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് ചുറ്റുമുള്ള മറ്റു കോശങ്ങളെ നശിപ്പിക്കാതെയുള്ള ടാര്‍ഗെറ്റെഡ് തെറാപ്പി സംവിധാനങ്ങള്‍, ബോണ്‍ പെയിന്‍ പാലിയേഷന്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്താനുള്ള പി എസ് എം എ – പി ഇ ടി / സി ടി സ്‌കാനിങ്ങും എംസിസിയില്‍ ഉണ്ട്.

The post തൈറോയിഡ് കാന്‍സര്‍ : എംസിസിയില്‍ അയഡിന്‍-131 ഹൈഡോസ് ചികിത്സ തുടങ്ങി first appeared on Keralaonlinenews.