കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ മള്‍മിനയുടെ പങ്കിനെക്കുറിച്ചുള്ള ക്ലിനിക്കല്‍ പഠന ഫലങ്ങള്‍ പ്രഖ്യാപിച്ചു

google news
കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ മള്‍മിനയുടെ പങ്കിനെക്കുറിച്ചുള്ള ക്ലിനിക്കല്‍ പഠന ഫലങ്ങള്‍ പ്രഖ്യാപിച്ചു

പഴങ്ങള്‍, പച്ചമരുന്നുകള്‍, അവശ്യ വിറ്റാമിനുകളും ധാതുക്കളും പോലുള്ള പ്രതിരോധശേഷിയുള്ള പോഷകങ്ങളുടെ സ്വാഭാവിക മിശ്രിതം കൊണ്ട് നിര്‍മ്മിച്ച മള്‍മിന, കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നല്ല ഫലങ്ങള്‍ കാണിക്കുന്നുവെന്ന് ഇന്ത്യന്‍ ക്ലിനിക്കല്‍ പഠനം.

കൊച്ചി: ജഗ്ദലെ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജഗ്ദലെ ഹെല്‍ത്ത്കെയര്‍ തങ്ങളുടെ ഏറെ പ്രചാരമുള്ള ഹെല്‍ത്ത് ഡ്രിങ്കായ മള്‍മിനയെ കുറിച്ച് നടത്തിയ ക്ലിനിക്കല്‍ പഠനത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. കുട്ടികള്‍ ഉള്‍പ്പടെ ഏതു പ്രായത്തിലുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന മള്‍മിന സ്വാഭാവിക ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ ടെട്രാ പാക്കില്‍ ലഭ്യമായ പ്രതിരോധ ശേഷി കൂട്ടുന്ന ഏക ആന്റി ഓക്സിഡന്റ് റെഡി ടു ഡ്രിങ്കാണ്. ഈ പാനീയത്തിന്റെ അന്തര്‍ലീനമായ രോഗപ്രതിരോധ ശേഷി മറ്റ് ആരോഗ്യ പാനീയങ്ങള്‍ക്ക് ഒരു മികച്ച ബദലാണെന്ന് ഗവേഷണം തെളിയിച്ചു.

നിലവിലെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ പ്രതിരോധ ആരോഗ്യത്തിനായി വഴികള്‍ തേടുകയാണ്. കോവിഡ് കേസുകളുടെ ആഗോള വര്‍ദ്ധനയോടെ, ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ കമ്പനികള്‍ രോഗത്തിന് പ്രതിരോധവും രോഗശാന്തിയും കണ്ടെത്തുന്നതിനായി പര്യവേഷണം നടത്തുകയാണ്. നിര്‍ഭാഗ്യവശാല്‍, തങ്ങളുടെ കുട്ടികളെ കൊറോണ വൈറസിന് വിധേയമാക്കുന്നതില്‍ ആശങ്കയുള്ള പല രക്ഷിതാക്കളും അവരുടെ കുട്ടികള്‍ക്കുള്ള അടിസ്ഥാന ആരോഗ്യ പരിപാലന പ്രോട്ടോക്കോളുകള്‍ വൈകിപ്പിക്കുകയോ മറികടക്കുകയോ ചെയ്തുകൊണ്ട് അവരെ അണുബാധയ്ക്ക് ഇരയാക്കുന്നുതിലേക്ക് തള്ളിവിടുകയാണ്.മഞ്ഞള്‍, കൊടവന്‍ പോലുള്ള ആയൂര്‍വേദ മരുന്നുകള്‍ മാങ്ങയുമായി ചേരുമ്പോള്‍ 7-14നും ഇടയിലുള്ള കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ടെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

The post കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ മള്‍മിനയുടെ പങ്കിനെക്കുറിച്ചുള്ള ക്ലിനിക്കല്‍ പഠന ഫലങ്ങള്‍ പ്രഖ്യാപിച്ചു first appeared on Keralaonlinenews.

Tags