പ്രമേഹം കണ്ണിനെ ബാധിക്കുമോ?

google news
പ്രമേഹം കണ്ണിനെ ബാധിക്കുമോ?

സാധാരണയായി പലരെയും അലട്ടാറുള്ള ഒരു ജീവിത ശൈലി രോഗമാണ് പ്രമേഹം.ഈ രോഗം ഉള്ളവർക്ക് പല രീതിയിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്.എന്നാൽ പ്രമേഹം കണ്ണിനെ ബാധിക്കുമോ എന്നത് പലരുടേയും സംശയമാണ്. അങ്ങനെയുള്ള സാധ്യത തള്ളി കളയാനാകില്ല. പ്രമേഹം കണ്ണിനെയും കാഴ്ചയേയും ബാധിക്കും എന്നതാണ് സത്യാവസ്ഥ. പ്രമേഹം റെറ്റിനയിലെ രക്തധമനികള്‍ക്ക് തകരാറുണ്ടാക്കുന്നു.

സാധാരണ ഒരാള്‍ക്ക് തിമിരം ബാധിക്കുന്നതിന് 10 വര്‍ഷം മുൻപ് പ്രമേഹ രോഗികളെ തിമിരം ബാധിക്കാം. മാത്രമല്ല തിമിരം വരാന്‍ രണ്ടിരട്ടി സാധ്യതയുമുണ്ട്. കണ്ണിന്റെ മര്‍ദ്ദം കൂടാം, ഞരമ്ബുകളെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന അസുഖമുണ്ടാകാനും 50% സാധ്യതയുണ്ട്. ഈ അസുഖം മൂലം കാഴ്ച നഷ്ടപ്പെട്ടാല്‍ തിരിച്ചുകിട്ടാന്‍ പ്രയാസമാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക

ഡയബറ്റിക് റെറ്റിനോപ്പതിക്ക് ലേസര്‍ ചികിത്സ ചെയ്യുമ്ബോള്‍ കാഴ്ച തിരിച്ചു കിട്ടാതെയും വരാം. അപ്പോള്‍ പലരും ചികിത്സയിലെ പിഴവെന്നു പറയാറുണ്ട്. പക്ഷേ, അത് ചികിത്സയുടെ കുഴപ്പം കൊണ്ടല്ല, മറിച്ച്‌ പ്രമേഹം വേണ്ട പോലെ നിയന്ത്രിക്കാത്തതും തക്ക സമയത്ത് ലേസര്‍ ചികിത്സ ചെയ്യാത്തതുമാണ് കാരണം. പ്രമേഹം നിയന്ത്രിക്കുക എന്നത് തന്നെയാണ് ഇക്കാര്യങ്ങൾക്ക് ചെയ്യാനാകുന്ന പ്രതിവിധി.

The post പ്രമേഹം കണ്ണിനെ ബാധിക്കുമോ? first appeared on Keralaonlinenews.

Tags