ലോകത്ത്​ ഏറെപ്പേരെ മോഹിപ്പിക്കുന്നയിടം​ ഇതാണ്..

google news
ലോകത്ത്​ ഏറെപ്പേരെ മോഹിപ്പിക്കുന്നയിടം​ ഇതാണ്..

ദുബൈ : ലോകത്ത്​ ഏറ്റവും കൂടുതല്‍ പേര്‍ കാണാനായി ആഗ്രഹിക്കുന്ന സ്​ഥലം ബുര്‍ജ്​ ഖലീഫയാണത്രെ.​ ഗൂഗ്​ളില്‍ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഡംബര യാത്രാ കമ്പനിയായ ‘കുയോനി’ തയാറാക്കിയ റാങ്കിങ്ങിലാണ്​ ഒന്നാം സ്​ഥാനത്തെത്തിയത്​.

ലോകത്തെ 66 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്‌​ ചെയ്യപ്പെട്ട സ്​ഥലം ബുര്‍ജ്​ ഖലീഫയാണ്​. ഇത്​ ആകെ യാത്രാലക്ഷ്യങ്ങള്‍ തേടി നടന്ന സെര്‍ച്ചുകളുടെ 37.5 ശതമാനമാണ്​. ഇന്ത്യ, സ്വിറ്റ്​സര്‍ലന്‍ഡ്​, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്തോനേഷ്യ, ഫിജി, തുര്‍ക്​മെനിസ്​താന്‍ എന്നിവിടങ്ങളിലെല്ലാം ബുര്‍ജാണ്​ മുന്നിട്ടുനില്‍ക്കുന്നത്​.

നേരത്തേ ഇന്ത്യയുടെ താജ്​മഹലായിരുന്നു സഞ്ചാരികളെ ഏറ്റവും കൂടുതല്‍ മോഹിപ്പിച്ച നിര്‍മിതി. പുതിയ പഠനത്തില്‍ ഇത്​ നാലാം സ്​ഥാനത്താണുള്ളത്​.പട്ടികയില്‍ രണ്ടാം സ്​ഥാനത്ത്​ പാരിസിലെ ഈഫല്‍ ടവറും മൂന്നാമത്​ പെറുവിലെ മാച്ചുപിച്ചുവുമാണ്​. ബ്രിട്ടന്‍, അയര്‍ലന്‍ഡ്​, കാനഡ, ആസ്​ട്രേലിയ എന്നിവിടങ്ങളില്‍നിന്ന്​ ഏറ്റവും കൂടുതല്‍ സെര്‍ച്​ ചെയ്യപ്പെട്ടത്​ ഈഫല്‍ ടവറാണ്​. സ്​പെയിന്‍, ചിലി, മെക്​സികോ എന്നിവിടങ്ങളിലാണ്​ മാച്ചുപിച്ചുവിനോട്​ ഇഷ്​ടക്കാര്‍ കൂടുതല്‍.

ബ്രിട്ടനിലെ ബിഗ്​ ബെന്‍, ഇറ്റലിയിലെ പോംപി, സ്​പെയിനിലെ അല്‍ഹംബ്ര, ഫ്രാന്‍സിലെ നോത്രെ ഡേം, ബ്രിട്ടനിലെ സ്​റ്റോണ്‍ഹെങെ, ജോര്‍ഡനിലെ പെട്ര, ചൈനയുടെ വന്‍ മതില്‍ എന്നിവയാണ്​ സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രങ്ങളായി പട്ടികയില്‍ ഇടംപിടിച്ചത്​.

The post ലോകത്ത്​ ഏറെപ്പേരെ മോഹിപ്പിക്കുന്നയിടം​ ഇതാണ്.. first appeared on Keralaonlinenews.

Tags