പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമില്ല

google news
പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി>>>പെട്രോളിന്റെയും ഡീസലിന്റെയും വില നീണ്ട 15 ദിവസങ്ങളായി മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ പെട്രോളിന് 101.19 രൂപയും ഡീസലിന് 88.62 രൂപയുമാണ് ഇന്നത്തെ വില. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 107.26 രൂപയ്ക്കും ഡീസല്‍ ഒരു ലിറ്ററിന് 96.19 രൂപയ്ക്കും വാങ്ങാം.

ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 98.96 രൂപയാണ് വില. തിങ്കളാഴ്ച ഒരു ലിറ്റര്‍ ഡീസലിന്റെ വില 93.26 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 101.62 രൂപയും ഡീസലിന് ലിറ്ററിന് 91.71 രൂപയുമാണ്. ഭോപ്പാലില്‍ പെട്രോളിന് 109.63 രൂപയും ഡീസലിന് ലിറ്ററിന് 97.57 രൂപയുമാണ്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുള്‍പ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്.

എല്ലാ ദിവസവും രാവിലെ ആറു മണിക്ക് പുതിയ വിലകള്‍ നടപ്പിലാക്കും. മൂല്യവര്‍ദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകള്‍ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

The post പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമില്ല first appeared on Keralaonlinenews.

Tags