മുന്‍ ന്യൂസിലന്‍ഡ് താരം ക്രിസ് കെയ്ന്‍സ് സുഖം പ്രാപിക്കുന്നു

google news
മുന്‍ ന്യൂസിലന്‍ഡ് താരം ക്രിസ് കെയ്ന്‍സ് സുഖം പ്രാപിക്കുന്നു


ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മുന്‍ ന്യൂസിലന്‍ഡ് താരം ക്രിസ് കെയ്ന്‍സ് സുഖം പ്രാപിക്കുന്നു. ഗുരുതരാവസ്ഥയില്‍ നിന്ന് തന്നെ രക്ഷിച്ച ഡോക്ടര്‍മാരോടും ആശംസകള്‍ അറിയിച്ച ആരാധകരോടും നന്ദിയറിച്ച് താരം നേരിട്ടത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് താരം ആരാധകരോട് സംസാരിച്ചത്.

അടിയന്തര ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ചതോടെയാണ് കെയ്ന്‍സ് ഗുരുതരാവസ്ഥയിലായത്. ഇതോടൊപ്പം കാലുകള്‍ തളര്‍ന്നുപോവുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ഇടയില്‍ നട്ടെല്ലില്‍ ഉണ്ടായ സ്ട്രോക്കാണ് കാലുകളുടെ ചലന ശേഷി നഷ്ടപ്പെടാന്‍ കാരണമായത്. എന്നാല്‍ ആറാഴ്ചത്തെ തീവ്രപരിചരണത്തിലൂടെ താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഒന്നിലേറെ ശസ്ത്രക്രിയക്ക് വിധേയനായ താരം സിഡ്‌നിയിലെ ആശുപത്രിയില്‍ നേരത്തെ വെന്റിലേറ്ററിലായിരുന്നു. ശസ്ത്രക്രിയക്കിടെ നട്ടെല്ലിലുണ്ടായ സ്‌ട്രോക്ക് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാക്കി. എന്നാല്‍ ആരാധകര്‍ക്ക് വലിയ ആശ്വാസം നല്‍കി ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ് മുന്‍ ഓള്‍റൗണ്ടര്‍.

ക്രിക്കറ്റ് ലോകത്തിന് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത. 2010 ല്‍ ഓസ്ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ചശേഷം കെയ്ന്‍സ് ഓസ്ട്രേലിയയിലാണ് സ്ഥിരതാമസം. ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

The post മുന്‍ ന്യൂസിലന്‍ഡ് താരം ക്രിസ് കെയ്ന്‍സ് സുഖം പ്രാപിക്കുന്നു first appeared on Keralaonlinenews.

Tags