വാക്‌സിനേഷനില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ

google news
വാക്‌സിനേഷനില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ

വാക്‌സിനേഷനില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ. ഇന്നലെ മാത്രം രണ്ടേകാല്‍ കോടിയിലധികം വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. 18 വയസിന് മുകളിലുള്ള 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ ഗോവയിലെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.

സെപ്തംബര്‍ മാസത്തില്‍ ഇത് നാലാം തവണയാണ് രാജ്യത്ത് ഒരു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുന്നത്. ഇന്നലെ മാത്രം രണ്ടേകാല്‍ കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതോടെ രാജ്യത്ത് ആകെ വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ എണ്ണം 79 കോടി പിന്നിട്ടു. ഡിസംബറോടെ രാജ്യത്തെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

The post വാക്‌സിനേഷനില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ first appeared on Keralaonlinenews.