നിങ്ങൾക്ക് എന്തിനാ 2 ഗ്രൂപ്പ്, മറ്റുള്ളവരെ ഒതുക്കാൻ നിങ്ങൾ ഒന്നിക്കുന്നു; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പ്രവർത്തകർക്കിടയിൽ രോഷമുയരുന്നു

നിങ്ങൾക്ക് എന്തിനാ 2 ഗ്രൂപ്പ്, മറ്റുള്ളവരെ ഒതുക്കാൻ നിങ്ങൾ ഒന്നിക്കുന്നു; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പ്രവർത്തകർക്കിടയിൽ രോഷമുയരുന്നു

ഡിസിസി അധ്യക്ഷ പട്ടികക്കെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും രംഗത്തെത്തിയത് കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്കാണ് വഴിയൊരുക്കിയത്. ഇതിനുപിന്നാലെ ഇരുവർക്കുമെതിരെ പാർട്ടിപ്രവർത്തകർക്കിടയിലും രോഷമുയരുകയാണ്. ഒരു പ്രവർത്തകൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പും ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:

ബഹുമാനപ്പെട്ട
ശ്രീമാൻ ഉമ്മൻ ചാണ്ടി
ശ്രീമാൻ ചെന്നിത്തല
എന്നിവരുടെ ശ്രദ്ധയിലേക്ക് 🛑🛑
നിങ്ങൾ തമ്മിൽ ഇത്രയധികം സ്നേഹം ഉണ്ടായിരുന്നു എങ്കിൽ എന്തിനാണ് നിങ്ങൾ ഇത്രയും കാലം രണ്ട് ഗ്രൂപ്പായി നിന്നത്…
ഇപ്പോഴും എന്തിനാണ് രണ്ട് ( എ, ഐ ) ഗ്രൂപ്പ്….. ഗ്രൂപ്പ്
അവസാനിപ്പിച്ച്‌ നിങ്ങൾക്ക് രണ്ടും ഒന്നായിക്കൂടേ…….

ശക്തനായ മൂന്നാമൻ വന്നാൽ അയാളെ നേരിടാൻ വേണ്ടി നിങ്ങൾ ഒന്നാകും…. അതല്ലേ ശരി….
പണ്ട് ശ്രീമാൻ വി.എം.സുധീരനോടും നിങ്ങൾ ഇതല്ലേ കാണിച്ചത്…..
ഇപ്പോൾ ശ്രീമാൻ കെ.സുധാകരനോടും ശ്രീമാൻ വി.ഡി സതീശനോടും ഇതല്ലേ നിങ്ങൾ കാണിക്കുന്നത്. 😪😪
ഇനി ഇതിന് കൂട്ടു നിൽക്കാൻ പ്രവർത്തകരെ കിട്ടില്ല….
പ്രവർത്തകർക്ക് പാർട്ടി മതി….
ഗ്രൂപ്പ് വേണ്ട….
KPCC പ്രസിഡന്റിന് ഒപ്പം
പ്രതിപക്ഷ നേതാവിന് ഒപ്പം
പ്രവർത്തകർ ജീവൻ കൊടുത്ത് നിൽക്കും ഈ പാർട്ടിയെ പഴയ പ്രതാപത്താൽ തിരികെ കൊണ്ട് വരാൻ…….
ഇന്ന് നടത്തിയ വില കുറഞ്ഞ പ്രസംഗങ്ങൾ ബഹുമാനപ്പെട്ട ചെന്നിത്തലെ ഇനിയെങ്കിലും അവസാനിപ്പിക്കണം.
പ്രവർത്തകരിൽ ആശയ കുഴപ്പവും വൈര്യവും വളർത്താനേ ഇത് ഉപയോഗിക്കൂ…….
പ്രവർത്തകർ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് വിഭാഗീയത പ്രോൽസാഹിപ്പിക്കരുത്….

The post നിങ്ങൾക്ക് എന്തിനാ 2 ഗ്രൂപ്പ്, മറ്റുള്ളവരെ ഒതുക്കാൻ നിങ്ങൾ ഒന്നിക്കുന്നു; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പ്രവർത്തകർക്കിടയിൽ രോഷമുയരുന്നു first appeared on Keralaonlinenews.

Tags