കേക്ക് പോലെ കഴിക്കാം; വൈറലായി ‘വേഫർ’ സാരി

google news
കേക്ക് പോലെ കഴിക്കാം; വൈറലായി ‘വേഫർ’ സാരി

സ്വർണനൂലുകൾ തുന്നിച്ചേർത്ത നല്ല ‘കസവുസാരി’..കാഴ്ചയിൽ അങ്ങനെതോന്നുമെങ്കിലും ഇത് വെറും സാരിയല്ല. ഈ കസവുസാരി കേക്ക് പോലെ കഴിക്കാം..കൊല്ലം സ്വദേശിനി അന്ന എലിസബത്ത് ജോർജാണ് സ്വാദൂറും കസവുസാരി തയ്യാറാക്കിയിരിക്കുന്നത്.

കേക്ക് നിർമാണത്തിൽ ഉപയോഗിക്കുന്ന വേഫർ ഷീറ്റുകൾ ഉപയോഗിച്ചാണ് അന്ന സാരി നിർമ്മിച്ചിരിക്കുന്നത്. കസവിനായി എഡിബിൾ ഗോൾഡ് പൗഡറും ഉപയോഗിച്ചു. എ4 ഷീറ്റുകൾ പോലെയിരിക്കുന്ന വേഫർ ഷീറ്റുകൾ കേരളത്തിൽ അത്ര സാധാരണമല്ല. അതുകൊണ്ടുതന്നെ മുംബൈയിൽ നിന്നാണു കേക്കിനു വേണ്ട വേഫർ ഷീറ്റുകൾ വരുത്തിയത്.

പ്ലൈവുഡ് ഉപയോഗിച്ച് ഫ്രെയിം ഉണ്ടാക്കി, 100–120 ഷീറ്റുകൾ ഉപയോഗിച്ചായിരുന്നു സാരി നിർമ്മാണം. തുടർന്ന് ജെലാറ്റിൻ എന്ന ഉപയോഗിച്ച് ഇതിനെ ഈടുനിൽക്കുന്ന പരുവത്തിലാക്കി. 60 മണിക്കൂറോളം സമയമെടുത്താണ് സാരി നിർമ്മിച്ചത്. അഞ്ചര മീറ്റർ നീളമുള്ള സാരി നിർമിക്കാനായി 10000 രൂപയാണ് ചെലവായത്. അതേസമയം സാരിയ്ക്ക് 2 കിലോയാണ് ഭാരം.

കൊല്ലം പട്ടത്താനം ചേരിക്കലകത്ത്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജോർജ് തോമസിന്റെയും യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഉദ്യോഗസ്ഥ പ്രിയ സൂസൻ ജേക്കബിന്റെയും മകളാണ് അന്ന. തിരുവനന്തപുരം ഐസറിൽ നിന്നു ബിഎസ്–എംഎസ് ബിരുദം പൂർത്തിയാക്കിയ അന്ന കേക്ക് നിർമ്മാണത്തിലും സജീവമാണ്.

The post കേക്ക് പോലെ കഴിക്കാം; വൈറലായി ‘വേഫർ’ സാരി first appeared on Keralaonlinenews.

Tags