പയ്യന്നൂരുകാർക്ക് പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലിപ്പൂക്കൾ ദാ ഇവിടെയുണ്ട്..

പയ്യന്നൂരുകാർക്ക് പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലിപ്പൂക്കൾ ദാ ഇവിടെയുണ്ട്..

പയ്യന്നൂരുകാർക്ക് ഈ ഓണാഘോഷത്തിന് പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി തേടി അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. കര്‍ണാടകയിലെ ബന്ദിപ്പാടങ്ങളിലെത്തിയ പ്രതീതിയാണ്പയ്യന്നൂർ കാർഷിക വികസന ബേങ്കിൻ്റെ മട്ടുപ്പാവിലെത്തിയാൽ. മഞ്ഞ, ഓറഞ്ച് നിറങ്ങളില്‍ പൂത്തുലഞ്ഞ് ചെണ്ടുമല്ലിപൂക്കൾ കാറ്റിൽ ആടിയുലയുന്ന കാഴ്ച കണ്ണും മനസ്സും നിറയ്ക്കും.

പയ്യന്നൂർ കാർഷിക വികസന ബേങ്കിൻ്റെ മട്ടുപ്പാവിൽ നയന മനോഹര കാഴ്ച്ചയൊരുക്കി ചെണ്ടുമല്ലികൾ പൂത്തുലഞ്ഞ് നിൽക്കുന്നു. പയ്യന്നൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബേങ്കിൻ്റെ മട്ടുപ്പാവാണ് ജീവനക്കാർ പുന്തോട്ടമാക്കി മാറ്റിയത് .

നിരവധി വർഷങ്ങളായി ടെറസിൽ ജൈവ പച്ചക്കറി കൃഷി ചെയ്ത് വിജയിപ്പിച്ചതിൻ്റെ അനുഭവ പാഠം ഉൾക്കൊണ്ട് ബാങ്ക് സെക്രട്ടറി വി.വി പ്രിൻസിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി ചെണ്ടുമല്ലികൃഷി ചെയ്തു വരുന്നു. ഇത്തവണയും ഓണവിപണി ലക്ഷ്യമിട്ടാണ് പൂ കൃഷി ഒരുക്കിയിരിക്കുന്നയത്.

പൂർണ്ണമായും ജൈവരീതിയിൽ 200 ഗ്രോബാഗുകളിലായാണ് തൈനട്ടത്. കോവിഡ് കാലമായതിനാൽ അന്യസംസ്ഥാനത്തു നിന്നും പൂക്കൾ എത്തുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ തദ്ദേശീയമായി ഉൽപാദിപ്പിച്ച ചെണ്ടുമല്ലിക്ക് ആവശ്യക്കാർ വർദ്ധിക്കുകയാണ്. ഓണത്തോടനുബന്ധിച്ച് പ്രദേശികമായി വിപണി കണ്ടെത്തി വിൽപ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്.

പയ്യന്നൂർ പെരുമ്പയിലെ ബേങ്കിൻ്റെ മട്ടുപ്പാവിലെ പൂത്തുനിൽക്കുന്ന ചെണ്ടുമല്ലികൾ കാർഷിക മേഖലയിലെ വേറിട്ടൊരു അധ്യായം കൂടിയാണ്. കെ.വി ഗോവിന്ദൻ പ്രസിഡൻ്റായ ഭരണ സമിതിയാണ് ബേങ്ക് ഭരണം മുന്നോട്ട് കൊണ്ട് പോകുന്നത്.

The post പയ്യന്നൂരുകാർക്ക് പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലിപ്പൂക്കൾ ദാ ഇവിടെയുണ്ട്.. first appeared on Keralaonlinenews.

Tags