കേരളത്തിലേക്ക് പോയവര്‍ക്കും സംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ ഫലം നിര്‍ബന്ധം

google news
കേരളത്തിലേക്ക് പോയവര്‍ക്കും സംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ ഫലം നിര്‍ബന്ധം

ബംഗളൂരു: കൊവിഡ് കേസുകള്‍ പ്രതിദിനം വര്‍ദ്ധിച്ച് വരുന്നതിനാല്‍ സംസ്ഥാനത്ത് നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് പുറമേ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് പോയി തിരികെ വരുന്നവര്‍ക്കും നെഗറ്റീവ് ആര്‍ടിപിസിആര്‍ കര്‍ണാടക കര്‍ശനമാക്കി.

അതിര്‍ത്തികളില്‍ ഇതിനായി കര്‍ശന പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിനായി വരുംദിവസങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. കൊവിഡ് രണ്ടാം തരംഗം ദുര്‍ബലമായതോടെ സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും തുറന്നിട്ടുണ്ട്. ദിവസവും മൂന്ന് മണിക്കൂര്‍ വീതം ഒന്ന് മുതല്‍ അഞ്ച് വരെയുളള കുട്ടികള്‍ക്ക് പഠനമുണ്ടാകും. സ്‌കൂളിലെത്തേണ്ട അദ്ധ്യാപകര്‍ക്കെല്ലാം സര്‍ക്കാര്‍ പ്രത്യേകമായി വാക്സിനും നല്‍കിക്കഴിഞ്ഞു.

The post കേരളത്തിലേക്ക് പോയവര്‍ക്കും സംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ ഫലം നിര്‍ബന്ധം first appeared on Keralaonlinenews.