മുട്ടയോടൊപ്പം ഇവ കൂടി കഴിച്ചാൽ സംഭവിക്കുന്നത്..!!

google news
മുട്ടയോടൊപ്പം ഇവ കൂടി കഴിച്ചാൽ സംഭവിക്കുന്നത്..!!

മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നറിയാമല്ലോ . എന്നാൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ മുട്ടയോടൊപ്പം ചില ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തണം. അവ ഏതൊക്കെ എന്ന് നോക്കാം.

  1. കുരുമുളക്

കുരുമുളകിൽ piperine ഉണ്ട്. ഇതാണ് കുരുമുളകിന് അതിന്റെ രുചി നൽകുന്നത്. കൂടാതെ പുതുതായി കൊഴുപ്പു കോശങ്ങൾ ഉണ്ടാകുന്നതിനെയും ഇത് തടയും. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും അരവണ്ണവും കുടവയറും കുറയ്ക്കാനും സഹായിക്കും. ഓംലറ്റ് ഉണ്ടാക്കുമ്പോൾ അല്പ്പം കുരുമുളക് പൊടി കൂടി വിതറൂ. ഈ ഗുണങ്ങൾ ഒക്കെ ലഭിക്കും.

  1. കാപ്‌സിക്കം

ചുവപ്പും മഞ്ഞയും പച്ചയും നിറത്തിലുള്ള കാപ്‌സിക്കം, മുട്ടയ്ക്ക് ഭംഗി മാത്രമല്ല പോഷകഗുണവും കൂട്ടും. കാപ്സിക്കത്തിൽ വൈറ്റമിൻ സി ധാരാളം ഉണ്ട്. ഓംലറ്റിൽ കാപ്സിക്കത്തോടൊപ്പം ചീര, പച്ചക്കറികൾ ഇവയും ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

  1. വെളിച്ചെണ്ണ

സോയാബീൻ എണ്ണയിലെ കൊഴുപ്പ് ശരീരഭാരം കൂട്ടുമ്പോൾ വെളിച്ചെണ്ണയിലടങ്ങിയ കൊഴുപ്പ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വെളിച്ചെണ്ണ കൊളസ്‌ട്രോൾ കൂട്ടുകയില്ല എന്ന് മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മുട്ട ഉണ്ടാക്കുമ്പോൾ തീർച്ചയായും വെളിച്ചെണ്ണതന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.

4.ക്വീനോവ

മുട്ടയോടൊപ്പം ക്വീനോവ കഴിക്കൂ. പ്രോട്ടീൻ ധാരാളമടങ്ങിയ ഒരു ധാന്യമാണ് ക്വീനോവ. ഇതിൽ ഹൃദയാരോഗ്യമേകുന്ന സാച്ചുറേറ്റഡ് അല്ലാത്ത കൊഴുപ്പുകളും നാരുകളും ധാരാളം ഉണ്ട്.

  1. ബ്ലാക്ക് ബീൻസ്

സോല്യൂബിൾ ഫൈബർ ധാരാളമുള്ള ബ്ലാക്ക് ബീൻസ് ദീർഘ നേരത്തേക്ക് വിശപ്പകറ്റും. ശരീരം മെലിയാനും സഹായിക്കും. എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാനും ബ്ലാക്ക് ബീൻസ് സഹായിക്കും. മുട്ടയ്‌ക്കൊപ്പം ഇതു കഴിക്കുന്നത് ഗുണകരമാണ്.

The post മുട്ടയോടൊപ്പം ഇവ കൂടി കഴിച്ചാൽ സംഭവിക്കുന്നത്..!! first appeared on Keralaonlinenews.

Tags