കര്‍ഷകര്‍ കൃഷിഭൂമിയില്‍ ജോലി ചെയ്യുകയാണ്, കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കണമെന്ന് ആഗ്രഹമില്ലാത്ത ഇടനിലക്കാര്‍ നിയമിച്ച ആളുകളാണ് സമരം ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി

google news
കര്‍ഷകര്‍ കൃഷിഭൂമിയില്‍ ജോലി ചെയ്യുകയാണ്, കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കണമെന്ന് ആഗ്രഹമില്ലാത്ത ഇടനിലക്കാര്‍ നിയമിച്ച ആളുകളാണ് സമരം ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ലെന്നും ക്രിമിനലുകളാണെന്നും അവര്‍ പറഞ്ഞു.
ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് നടന്നത് അപമാനകരമായ സംഭവങ്ങളാണെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവയാണ് കര്‍ഷകര്‍ക്കെതിരെ മന്ത്രിയുടെ ആരോപണം.

‘ഒന്നാമതായി പറയാനുള്ളത്, അവരെ കര്‍ഷകരെന്ന് വിളിക്കുന്നത് നിര്‍ത്തുക. കാരണം അവര്‍ കര്‍ഷകരല്ല. ?ഗുണ്ടകളാണ്. ചെയ്യുന്നത് ക്രിമിനല്‍ പ്രവര്‍ത്തികളാണ്. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഇത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള സമയമില്ല.

അവര്‍ സ്വന്തം കൃഷിഭൂമിയില്‍ ജോലി ചെയ്യുകയാണ്. കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കണമെന്ന് ആഗ്രഹമില്ലാത്ത ഇടനിലക്കാര്‍ നിയമിച്ച ആളുകളാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്’ മീനാക്ഷി ലേഖി പറഞ്ഞു.

കര്‍ഷകര്‍ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

The post കര്‍ഷകര്‍ കൃഷിഭൂമിയില്‍ ജോലി ചെയ്യുകയാണ്, കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കണമെന്ന് ആഗ്രഹമില്ലാത്ത ഇടനിലക്കാര്‍ നിയമിച്ച ആളുകളാണ് സമരം ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി first appeared on Keralaonlinenews.