പെരളശേരി ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക് ഡൗൺ

google news
പെരളശേരി ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക് ഡൗൺ

പെരളശേരി : ടി.പി.ആർ നിരക്ക് 18.6 ശതമാനമായതിനാൽ പെരളശേരി ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക് ഡൗൺപ്രഖ്യാപിച്ചു. ഈ മാസം 28 വരെയാണ് അടച്ചുപൂട്ടൽ. പെരളശേരി പഞ്ചായത്തിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ അറിയിച്ചു.

ഓട്ടോ-ടാക്സി / പൊതുസർവീസുകൾ എന്നിവ നിരോധിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാത്രി ഏഴു മണി വരെ അടച്ചിടണം. ബാങ്കുകൾ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്നും ഹോട്ടലുകളിൽ നിന്നും പാർസൽ സർവീസ് മാത്രമേ പാടുള്ളുവെന്നും കലക്ടർ പറഞ്ഞു.

The post പെരളശേരി ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക് ഡൗൺ first appeared on Keralaonlinenews.