കുടുംബവഴക്ക് പതിവായി : ഭര്‍ത്താവിനെ കറിക്കത്തി ഉപയോഗിച്ച്‌ കൊന്നു ; ജനനേന്ദ്രിയം മുറിച്ച്‌ പാചകം ചെയ്ത് ഭാര്യ

google news
കുടുംബവഴക്ക് പതിവായി : ഭര്‍ത്താവിനെ കറിക്കത്തി ഉപയോഗിച്ച്‌ കൊന്നു ; ജനനേന്ദ്രിയം മുറിച്ച്‌ പാചകം ചെയ്ത് ഭാര്യ

ബ്രസീൽ : കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ കറിക്കത്തി ഉപയോഗിച്ച്‌ കൊലപ്പെടുത്തിയ ഭാര്യ അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിച്ച്‌ പാചകം ചെയ്തു.ബ്രസീലിലാണ് സംഭവം.

ആന്‍ഡ്രെ എന്ന വ്യക്തിയാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ ഡയാനെ ക്രിസ്റ്റീന റോഡ്രിഗസ് എന്ന 33 കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ 10 വര്‍ഷമായി ആന്‍ഡ്രെയും ഡയാനെയും ഒരുമിച്ചാണ് ജീവിച്ചിരുന്നത്. ഇരുവരും തമ്മില്‍ വഴക്കുകളും പതിവായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞെങ്കിലും വീണ്ടും ഇവര്‍ ഒന്നിച്ചു.

എട്ടു വയസ്സുള്ള മകനും അഞ്ചു വയസ്സുള്ള മകളും ഇവര്‍ക്കുണ്ട്.ഇരുവരും ചേര്‍ന്ന് ഒരു പിസ റസ്റ്റോറന്റും നടത്തിവരികയായിരുന്നു.വാക്കേറ്റത്തിനിടെ പ്രകോപിതയായതോടെ ഡയാനെ കറിക്കത്തി ഉപയോഗിച്ച്‌ ആന്‍ഡ്രെയെ കൊലപ്പെടുത്തുകയായിരുന്നു.

അതിനുശേഷം ആന്‍ഡ്രെയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് സോയബീന്‍ ഓയില്‍ ഉപയോഗിച്ച്‌ ഫ്രൈയിങ്ങ് പാനിലിട്ട് പാകം ചെയ്തു എന്നാണ് ഡയാനെ ചോദ്യംചെയ്യലില്‍ വിശദീകരിച്ചത്.

കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.കൊലപാതകം, മൃതദേഹത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഡയാനെക്കെതിരെ ചുമത്തിയിരിക്കുന്നത്.

The post കുടുംബവഴക്ക് പതിവായി : ഭര്‍ത്താവിനെ കറിക്കത്തി ഉപയോഗിച്ച്‌ കൊന്നു ; ജനനേന്ദ്രിയം മുറിച്ച്‌ പാചകം ചെയ്ത് ഭാര്യ first appeared on Keralaonlinenews.