കൊട്ടിയൂർ വൈശാഖ മഹോത്സവം; രോഹിണി ആരാധന ഇന്ന്

google news
കൊട്ടിയൂർ വൈശാഖ മഹോത്സവം; രോഹിണി ആരാധന ഇന്ന്

ഇരിട്ടി : കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഈ വർഷത്തെ അവസാന ആരാധനയായ രോഹിണി ആരാധന വ്യാഴാഴ്ച നടക്കും. രോഹിണി ആരാധനയിലാണ് സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി നടക്കുക.

എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആലിംഗന പുഷ്പാഞ്ജലി ഉണ്ടായിരിക്കില്ല. ഇന്ന് സന്ധ്യയോടെ പഞ്ചഗവ്യ അഭിഷേകം നടത്തും. ഇതിനുള്ള പാലമൃതുമായി വേക്കളം കരോത്ത് നായർ തറവാട്ടിൽ നിന്നുമാണ് എഴുന്നളിച്ച് എത്തിക്കുന്നത്.

കൊട്ടിയൂർ വൈശാഖ മഹോത്സവം; രോഹിണി ആരാധന ഇന്ന്

എന്നാൽ എഴുന്നള്ളത്ത് ഈ വർഷം ഉണ്ടാകില്ല. ഭക്തജനങ്ങളെ പ്രവേശിപ്പിക്കാതെയുള്ള ചടങ്ങുകൾ മാത്രമാണ് നടക്കുക. മഹോത്സവത്തിന്റെ ഭാഗമായ തിരുവാതിര ചതുശ്ശതം 12 ന് നടക്കും.13 ന് പുണർതം ചതുശ്ശതം,15 ന് ആയില്യം ചതുശ്ശതം,16 ന് മകം കലം വരവ്,19 ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിവ നടക്കും. 20 ന് തൃക്കലശ്ശാട്ടോടെ ഉത്സവം സമാപിക്കും.

കൊട്ടിയൂർ വൈശാഖ മഹോത്സവം; രോഹിണി ആരാധന ഇന്ന്

ഫോട്ടോ: സജീവ് നായർ

The post കൊട്ടിയൂർ വൈശാഖ മഹോത്സവം; രോഹിണി ആരാധന ഇന്ന് first appeared on Keralaonlinenews.