കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയിലും സമീപ നദികളിലും ഒഴുക്കുന്നത് തടയണം ; കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്രം

google news
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയിലും സമീപ നദികളിലും ഒഴുക്കുന്നത് തടയണം ; കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്രം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയിലും സമീപ നദികളിലും വലിച്ചെറിയുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഗംഗയില്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് തടയണം. നദികളില്‍ കാണപ്പെടുന്നവ സുരക്ഷിതമായി നീക്കം ചെയ്യുകയും മാന്യമായ സംസ്‌കാരം ഉറപ്പാക്കുകയും വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
കൊവിഡ് അവലോകന യോഗത്തില്‍ ജലവിഭ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. ഗംഗയിലും അതിന്റെ പോഷകനദികളിലും ഭാഗികമായി കത്തിയതോ അഴുകിയതോ ആയ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് അഭികാമ്യമല്ലാത്തതും ഭയപ്പെടുത്തുന്നതുമായ നടപടിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
ആരോഗ്യ വകുപ്പുകളുമായി കൂടിയാലോചിച്ച് നദികളിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളോട് ആവശ്യപ്പെടുകയും ചെയ്തു.

The post കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയിലും സമീപ നദികളിലും ഒഴുക്കുന്നത് തടയണം ; കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്രം first appeared on Keralaonlinenews.

Tags