കണ്ണൂരിൽ പുരനിറഞ്ഞ് നേതാക്കൾ: മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറിയാവാൻ കുപ്പായമിട്ട് മൂന്നു പേർ

google news
കണ്ണൂരിൽ പുരനിറഞ്ഞ് നേതാക്കൾ: മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറിയാവാൻ കുപ്പായമിട്ട് മൂന്നു പേർ

കണ്ണുർ: രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറിയെന്ന പദവിക്കായി കുപ്പായമിട്ട് കണ്ണുരിൽ നിന്നും മൂന്നു നേതാക്കൾ ‘ തളിപ്പറമ്പിലെ ജനകീയ എം എൽ എയെന്ന നിലയിൽ പേരെടുത്ത സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ജയിംസ് മാത്യു, മുൻ രാജ്യസഭാ എം.പി കെ.കെ രാഗേഷ് .മുൻ പൊളിറ്റക്കൽ സെക്രട്ടറി പി.ശശി എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഇവരിൽ ആരെ നിയോഗിക്കണമെന്നത് പിണറായിയുടെ ഇംഗിതത്തിനനുസരിച്ച് തിരുമാനിക്കും.

കണ്ണുരിലെ പ്രമുഖ നേതാവായ ജയിംസ് മാത്യു സി.പി.എമ്മിൻ്റെ സൗമ്യ മുഖങ്ങളിലൊന്നായിരുന്നു.എം.എൽ എ യെന്ന നിലയിൽ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

ഭരണ പാടവത്തിൻ്റെ കാര്യത്തിലും കണ്ണുർ ജില്ലയിൽ ജയിംസ് മാത്യുവിനെ കവച്ചു വയ്ക്കുന്ന നേതാക്കൾ കണ്ണുരിലില്ല കണ്ണുരിലെ പിണറായി വിഭാഗത്തിലെ നേതാക്കളിലൊരാളാണെങ്കിലും അതിനമപ്പുറമുള്ള പൊതു സ്വീകാര്യത ജയിംസ് മാത്യുവിനുണ്ട്.

ഡൽഹിയിൽ കർഷക സമരത്തിന് നേതൃത്വം നൽകിയ പാർട്ടിയിലെ യുവനേതാക്കളിലൊരാളായ കെ.കെ രാഗേഷ് പിണറായിയുടെ മാനസപുത്രരിലൊരാളാണ്. രണ്ടാമത്തെ തവണ രാജ്യസഭാ എം.പി സ്ഥാനം രാഗേഷിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും ലഭിച്ചില്ല സി.പി.എം കേന്ദ്ര നേതൃത്വവും രാഗേഷിന് രണ്ടാമൂഴം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടന്നില്ല.

രാജ്യസഭയിലെ സേവനം രാജ്യത്ത് തന്നെ മാതൃകയാക്കി കെ കെ രാഗേഷ് എം പി പടിയിറങ്ങുമ്പോൾ ചരിത്രത്തിൽ ബാക്കിയാകുന്നത് രാജ്യസഭാ എം പി എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളാണ്. സമരങ്ങളും സഭയിൽ നടത്തിയ ചരിത്ര പ്രാധാന്യമുള്ള പ്രസംഗങ്ങളുമെല്ലാം രാജ്യം കണ്ടതും കേട്ടതുമായ ശക്തമായ പ്രതിരോധങ്ങളുടെ പട്ടികയിലാണ് ഇടം പിടിച്ചത്.

2015 ഏപ്രിൽ 23 നാണ് പാർലമെന്റ് അംഗം എന്ന നിലയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കുന്നത്.പാർട്ടി ഏൽപ്പിച്ച ആ ഉത്തരവാദിത്വം പൂർത്തിയാക്കി പടിയിറങ്ങുമ്പോൾ കേരളം വിശ്വസിച്ചേൽപ്പിച്ച കൈകൾ ഭദ്രമാണ് എന്ന് പരിപൂർണമായി ബോധ്യപ്പെടുത്താൻ കെ കെ രാഗേഷ് എന്ന സൈലന്റ് രാഷ്ട്രീയ പ്രവർത്തകന് സാധിച്ചിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

സി. പി. എം സൈബർ സെല്ലിന് നേതൃത്വം നൽകുന്ന ശിവദാസനും മാധ്യമ ഉപദേഷ്ടാവായ ജോൺ ബ്രിട്ടാസിനുമാണ് രാജ്യസഭാ എം.പി ടിക്കറ്റ് പിണറായി വിജയൻ നൽകിയത് ‘ബഹു ഭാഷകൾ നന്നായി കൈകാര്യം ചെയ്യാനറിയുന്ന രാഗേഷ് പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് വന്നാൽ ഐ.പി.എസ് – ഐ.എ.എസ് മേധാവികൾ നിയന്ത്രിക്കുന്ന ബ്യുറോക്രസി യെ നന്നായി നിയന്ത്രിക്കാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്. നിലവിൽ സി.പി.എം സംസ്ഥാന സമിതിയംഗവും കർഷക സംഘം ദേശിയ നേതാവുമാണ് കെ.കെ രാഗേഷ് ‘

മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിൽ സെക്രട്ടറിയായ പി.ശശിയാണ് പരിഗണിക്കപ്പെടുന്നവരിൽ മറ്റൊരാൾ ‘നേരത്തെ കണ്ണുർ ജില്ലാ സെക്രട്ടറിയായിരിക്കെ ഡി.വൈ.എഫ്.ഐ മുൻ നേതാവിൻ്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ തൽ സ്ഥാനം തെറിച്ച പി.ശശി പിന്നിട് പാർട്ടിയിൽ നിന്നും പുറത്തുപോയി .

ഈ കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ശശിയിപ്പോൾ പാർട്ടി കണ്ണുർ ജില്ലാ കമ്മിറ്റിയംഗവും ലോയേഴ്സ് യൂനിയൻ സംസ്ഥാന നേതാവുമാണ്. ഇക്കുറി ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റ് ‘പി.ശശി യായിരുന്നു. എന്നാൽ പി ശശിയെ ഭരണതലത്തിൽ കൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് താൽപര്യമുണ്ടെങ്കിലും കണ്ണുരിലെ നേതാക്കൾക്കിടെയിൽ ശശിക്കെതിരെയുള്ള എതിർപ്പ് ഇപ്പോഴും ശക്തമാണ്.

ശശി പൊളിറ്റക്കൽ സെക്രട്ടറിയായി വീണ്ടും വന്നാൽ അണയാത്ത വിഭാഗിയതയുടെ കനൽ കണ്ണുരിലെ പാർട്ടിയിൽ നിന്നും വീണ്ടും ഉയർന്നേക്കാം. ഇവരിൽ മൂന്നു പേരുമായില്ലെങ്കിൽ
സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തന്നെ പൊളിറ്റയ്ക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി വന്നേക്കാം.കഴിഞ്ഞ തവണ എം.വി ജയരാജൻ നടത്തിയ പ്രവർത്തനങ്ങൾ സുതാര്യവും വിവാദ രഹിതവുമായിരുന്നു.

എം.വി ജയരാജൻ മുഖ്യ’ മന്ത്രിയുടെ ഓഫിസിൽ നിന്നും പടിയിറങ്ങിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണക്കടത്ത് കേസിലും ലൈഫ്മിഷൻ അഴിമതിയാരോപണ കേസിലും കേന്ദ്ര ‘ബിന്ദുവായി മാറിയത്.

അതു കൊണ്ടു തന്നെ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മൊഴിഞ്ഞ് ജയരാജൻ തലസ്ഥാനത്ത് എത്തിയാൽ കണ്ണുർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജയിം സോ രാഗേ ഷോ നിയോഗിക്കപ്പെട്ടേക്കാം.ഇതിനിടെ ഭരണതലത്തിൽ കൂടുതൽ സ്ഥാനത്തേക്ക് കണ്ണുരിലെ മറ്റു നേതാക്കളെയും പരിഗണിക്കേണ്ടി വരും. കണ്ണുരിലെ മിക്ക നേതാക്കളും ഇപ്പോൾ തൊഴിൽ രഹിതരാണ്.

മുൻ എം.പി പി.കെ.ശ്രീമതി, എം.പ്രകാശൻ, കെ.പി സഹദേവൻ, സി. കൃഷ്ണൻ, പി.ജയരാജൻ തുടങ്ങി ഒട്ടേറെ നേതാക്കൾക്ക് സംഘടനാപരമായ ഭാരവാഹിത്വങ്ങൾ മാത്രമേയുള്ളൂ. ഇവരെയും ബോർഡ്‌ – കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തേക്കും മറ്റു ഉന്നത പദവികളിലെക്കും പരിഗണിക്കാൻ സാധ്യതയുണ്ട്.

The post കണ്ണൂരിൽ പുരനിറഞ്ഞ് നേതാക്കൾ: മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറിയാവാൻ കുപ്പായമിട്ട് മൂന്നു പേർ first appeared on Keralaonlinenews.