ഐപിഎല്‍ മാറ്റിവച്ച സംഭവം; ബിസിസിഐക്ക് നഷ്ടം 2000 കോടി രൂപയില്‍ അധികം

google news
ഐപിഎല്‍ മാറ്റിവച്ച സംഭവം; ബിസിസിഐക്ക് നഷ്ടം 2000 കോടി രൂപയില്‍ അധികം

കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ മാറ്റിവച്ച സംഭവത്തില്‍ ബിസിസിഐക്ക് നഷ്ടം 2000 കോടി രൂപയില്‍ അധികമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിനായ പിടിഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഐപിഎലില്‍ നാലോളം താരങ്ങള്‍ക്കും മറ്റ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റ് മാറ്റിവച്ചത്.

‘പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിയതിനാല്‍ 2000 കോടിയ്ക്കും 2500 കോടിയ്ക്കും ഇടയില്‍ രൂപ ഞങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ടാവും. 2200 കോടി രൂപയാവും ഏകദേശം കൃത്യമായ കണക്ക്.’ ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റാര്‍ സ്‌പോര്‍ട്‌സുമായുള്ള സംപ്രേഷണക്കരാര്‍ ആണ് ബിസിസിഐയുടെ പ്രധാന വരുമാന മാര്‍ഗം. ഇത് നഷ്ടമാവുന്നത് ബോര്‍ഡിന് കനത്ത തിരിച്ചടിയാവും. ബ്രോഡ്കാസ്റ്റ് സംപ്രേഷണക്കരാര്‍ തുകയില്‍ പാതിയേ ലഭിക്കാനിടയുള്ളൂ. ഒപ്പം, സ്‌പോണ്‍സര്‍മാരുടെ തുകയും പാതിയായി കുറയും.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ആറോളം താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങള്‍ മാറ്റിവെച്ചത്.

The post ഐപിഎല്‍ മാറ്റിവച്ച സംഭവം; ബിസിസിഐക്ക് നഷ്ടം 2000 കോടി രൂപയില്‍ അധികം first appeared on Keralaonlinenews.

Tags