ദൃശ്യം 2 കന്നഡയിലും റീമേക്ക്; ചിത്രീകരണം ഈ മാസം, നായിക നവ്യ

google news
ദൃശ്യം 2 കന്നഡയിലും റീമേക്ക്; ചിത്രീകരണം ഈ മാസം, നായിക നവ്യ

മോഹന്‍ലാല്‍ജീത്തു ജോസഫ് ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക് ഒരുങ്ങുന്നു. രവിചന്ദ്രന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി. വാസുവാണ്. ദൃശ്യ 2 എന്നാണ് സിനിമയുടെ പേര്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് നിര്‍മാണം. ചിത്രീകരണം ഈ മാസം ആരംഭിക്കും.

ആദ്യ ഭാഗത്തിലെ അതേ ആളുകള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും അണിനിരക്കുക. നവ്യ നായരാണ് ചിത്രത്തില്‍ മീനയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശ ശരത് അതേ വേഷത്തില്‍ തന്നെ എത്തുമ്പോള്‍ സിദ്ദീഖ് അവതരിപ്പിച്ച പ്രഭാകറിനെ പ്രഭു അവതരിപ്പിക്കുന്നു.

The post ദൃശ്യം 2 കന്നഡയിലും റീമേക്ക്; ചിത്രീകരണം ഈ മാസം, നായിക നവ്യ first appeared on Keralaonlinenews.