കൊവിഡ്: കര്‍ണാടകയില്‍ ആവശ്യം വന്നാല്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് യെദ്യൂരപ്പ

google news
കൊവിഡ്: കര്‍ണാടകയില്‍ ആവശ്യം വന്നാല്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് യെദ്യൂരപ്പ

ബംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കര്‍ണാടക. ആവശ്യം വന്നാല്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പടെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

മാസ്‌ക് ധരിക്കേണ്ടതിന്റെയും ഇടവിട്ട് കൈകള്‍ ശുചിയാക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മപ്പെടുത്തി.

സംസ്ഥാനത്ത് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ഹെല്‍ത്ത്-നഴ്‌സിങ് ഹോം അസോസിയേഷനുമായി ആരോഗ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയിരുന്നു.

The post കൊവിഡ്: കര്‍ണാടകയില്‍ ആവശ്യം വന്നാല്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് യെദ്യൂരപ്പ first appeared on Keralaonlinenews.