ആരോഗ്യ കലവറയാണ് പപ്പായ വിത്ത് : കാന്‍സര്‍ വരെ തടയും…

google news
ആരോഗ്യ കലവറയാണ് പപ്പായ വിത്ത് : കാന്‍സര്‍ വരെ തടയും…

പപ്പായയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിവുള്ളതാവും. എന്നാല്‍ ഇതിനേക്കാളൊക്കെ ഗുണം ചെയ്യുന്ന പപ്പായ വിത്തുകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഈ ചെറിയ വിത്തുകള്‍ യഥാര്‍ത്ഥത്തില്‍ ഭക്ഷ്യയോഗ്യമാണ്, പരിമിതമായ അളവില്‍ കഴിച്ചാല്‍ നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്.

100 ഗ്രാം ഉണങ്ങിയ പപ്പായ വിത്ത് നിങ്ങള്‍ക്ക് 558 കലോറി ഊര്‍ജ്ജം നല്‍കുന്നു. പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇത്. ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. പപ്പായ വിത്തുകളില്‍ ഒലിയിക് ആസിഡ് പോലുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.

ശക്തമായ ആന്റിഓക്സിഡന്റുകളായ പോളിഫെനോളുകളും ഫ്‌ളേവനോയിഡുകളും ഇതിലുണ്ട്. പപ്പായ വിത്തുകള്‍ വെയിലത്ത് ഉണക്കി ഉപയോഗിക്കണം. ചില സന്ദര്‍ഭങ്ങളില്‍ ഇത് അതേപോലെ ചവച്ചരച്ച് കഴിക്കാം, അതേസമയം മറ്റ് സന്ദര്‍ഭങ്ങളില്‍ ഇത് ഒരു പൊടിയാക്കി വെള്ളം, പാല്‍, തേന്‍ എന്നിവയില്‍ കലര്‍ത്തി കഴിക്കണം. പപ്പായ വിത്ത് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ അറിയാം …

ദഹനത്തിന് സഹായിക്കുന്നു

പപ്പായ വിത്തുകള്‍ പതിവായി കഴിക്കുന്നതിലൂടെ ശക്തവും മികച്ചതുമായ ദഹനവ്യവസ്ഥ നിങ്ങള്‍ക്ക് ലഭിക്കുന്നു. ആരോഗ്യകരമായ ഗുണം ലഭിക്കുന്നതിന് ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം. പപ്പായ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ദഹന എന്‍സൈമുകള്‍, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളുടെ സംസ്‌കരണത്തെ സഹായിക്കുകയും ദഹനം സുഗമവും പൂര്‍ണ്ണവുമാക്കുന്നു.

കരളിന് നല്ലത്

പപ്പായ വിത്ത് പതിവായി കഴിക്കുന്നതിലൂടെ നിങ്ങളുടെ കരളിന്റെ ആരോഗ്യം ശക്തിപ്പെടുത്താവുന്നതാണ്. ലിവര്‍ സിറോസിസ് തടയാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് പപ്പായ വിത്ത്. പപ്പായ വിത്തുകള്‍ പൊടിച്ച് ഏത് ഭക്ഷണത്തിലും ചേര്‍ത്ത് കഴിക്കാം. ഇത് ഒരു ദിനചര്യയാക്കി മാറ്റാം, മാത്രമല്ല ചില അവസ്ഥകള്‍ ഉണ്ടാകുന്നതിനായി കാത്തിരിക്കാതെ കരളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് ഗുണം ചെയ്യും.

കാന്‍സര്‍

പപ്പായ വിത്തുകളില്‍ നിന്ന് ലഭിക്കുന്ന മറ്റൊരു ആരോഗ്യ ഗുണം കാന്‍സറിനെ തടയുന്നു എന്നതാണ്. പപ്പായ വിത്തുകളിലെ ക്ഷീര സ്രവത്തില്‍ അടങ്ങിയിരിക്കുന്ന അസെറ്റോജെനിന്‍ എന്ന പദാര്‍ത്ഥത്തിന്റെ സാന്നിധ്യത്തിലൂടെയാണ് ഇത് നടക്കുന്നത്. കാന്‍സര്‍ കോശങ്ങള്‍ വളരുന്നത് തടയാന്‍ ഈ പദാര്‍ത്ഥത്തിന് കഴിയും. ശാസ്ത്രീയ ഗവേഷണത്തിലൂടെ ഇത് സ്ഥാപിക്കപ്പെട്ടതുമാണ്. നിങ്ങളുടെ ചായയില്‍ കുറച്ച് പപ്പായ വിത്തുകള്‍ പൊടിച്ച് ചേര്‍ത്ത് കഴിക്കാവുന്നതാണ്.

ജനന നിയന്ത്രണം

പപ്പായ വിത്തുകള്‍ സ്വാഭാവിക ഗര്‍ഭനിരോധന മാര്‍ഗ്ഗമായും പ്രവര്‍ത്തിക്കും. അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാന്‍ മറ്റേതെങ്കിലും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്കും ബദലായി പപ്പായ വിത്തുകള്‍ ഉപയോഗിക്കാം. എന്നിരുന്നാലും, ഒരു വിദഗ്ദ്ധന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം നേടുന്നതു നല്ലതാണ്.

വൃക്കയുടെ ആരോഗ്യം

ആരോഗ്യമുള്ള വൃക്ക നിലനിര്‍ത്താന്‍ പപ്പായ വിത്തുകള്‍ സഹായിക്കും. ഒരു ദിവസം 7 തവണ 7 വിത്തുകള്‍ കഴിക്കാനാണ് ശുപാര്‍ശ. വിത്തുകള്‍ അതേപോലെ ചവച്ചു കഴിക്കാവുന്നതാണ്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ പപ്പായ വിത്ത് പതിവായി ഉപയോഗിക്കുന്നത് ഉപകാരപ്രദമാകുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ശരീരഭാരം കുറയ്ക്കാന്‍

പപ്പായ വിത്ത് പതിവായി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. പപ്പായ വിത്തുകള്‍ ശരീരത്തിലെ കൊഴുപ്പ് കത്തിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദഹനവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, പപ്പായ വിത്തുകള്‍ ഭക്ഷണത്തിലെ അധിക കൊഴുപ്പുകളും പഞ്ചസാരയും നീക്കാന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ പപ്പായ വിത്തുകള്‍ ഉപയോഗിക്കുന്നതിനു നിരവധി മാര്‍ഗങ്ങളുണ്ട്.

ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കുന്നു

ശരീരത്തിനുള്ളിലെ വിഷവസ്തുക്കളെ അകറ്റുന്നു എന്നതാണ് പപ്പായ വിത്ത് കഴിക്കുന്നതിലൂടെ ലഭിക്കുന്ന മറ്റൊരു ആരോഗ്യഗുണം. ഏത് രൂപത്തിലും വിത്തുകള്‍ കഴിക്കുന്നത് ശരീരത്തെ വിഷാംശം നീക്കുന്നതിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഒരു ഡിറ്റോക്‌സ് ഉപകരണമായി പപ്പായ വിത്തുകള്‍ ഉപയോഗിക്കാവുന്നതാണ്.

The post ആരോഗ്യ കലവറയാണ് പപ്പായ വിത്ത് : കാന്‍സര്‍ വരെ തടയും… first appeared on Keralaonlinenews.