ടോക്യോ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി ഉത്തര കൊറിയ

google news
ടോക്യോ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി ഉത്തര കൊറിയ

കൊവിഡ്19 രോഗവ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയെ തുടര്‍ന്ന് ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി ഉത്തര കൊറിയ. രാജ്യത്തെ കായിക മന്ത്രാലയം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ശീതയുദ്ധത്തെ തുടര്‍ന്ന് 1988 ലെ സോള്‍ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു ഒളിമ്പിക്‌സില്‍ പങ്കെടുക്കാതെയിരിക്കുന്നത്.

മാര്‍ച്ച് 25 ന് ഉത്തര കൊറിയന്‍ കായിക മന്ത്രി കിം ഗുക്കും ഒളിമ്പിക് കമ്മിറ്റിയും തമ്മില്‍ നടത്തിയ യോഗത്തിലാണ് ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ട്. കായിക താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് ഉത്തര കൊറിയ കായിക മന്ത്രാലയത്തിന്റെ വിശദീകരണം.

The post ടോക്യോ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി ഉത്തര കൊറിയ first appeared on Keralaonlinenews.

Tags