ഭാര്യയുമായി ലൈംഗിക ബന്ധം, ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് യുവതിയോട് കോടതി

google news
ഭാര്യയുമായി ലൈംഗിക ബന്ധം, ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് യുവതിയോട് കോടതി

ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഭര്‍ത്താവിന് 1,100,00 യെന്‍ (70,000 രൂപ) നഷ്ടപരിഹാരം നല്‍കാന്‍ യുവതിയോട് ജപ്പാനിലെ കോടതി ഉത്തരവിട്ടു.

ടോക്കിയോ ജില്ലാ കോടതി ഫെബ്രുവരിയില്‍ ഈ കേസിന്റെ വാദം കേട്ടതായാണ് റിപ്പോര്‍ട്ട്. 37 കാരിയായ സ്ത്രീ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിന് 1,100,00 യെന്‍ നല്‍കണമെന്നാണ് കോടതി ഉത്തരവ്.

തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് 39കാരനായ ഭര്‍ത്താവാണ് യുവതിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. രണ്ട് സ്ത്രീകളും ഓണ്‍ലൈനിലൂടെയാണ് കണ്ടുമുട്ടിയതെന്നും ഇയാള്‍ ആരോപിച്ചു.

മറ്റ് സ്ത്രീകളുമായുള്ള ശാരീരിക ബന്ധം അവരുടെ ദാമ്പത്യത്തെ ബാധിക്കുന്നില്ലെന്നും അത് അവിശ്വാസമല്ലെന്നും പ്രതിയായ യുവതി കോടതിയില്‍ വാദിച്ചു. എന്നാല്‍ ദാമ്പത്യ ബന്ധത്തിലെ സമാധാനത്തിന് തുരങ്കം വയ്ക്കുന്ന പ്രവൃത്തി ചെയ്തതിനാലാണ് കുറ്റാരോപിതയായ യുവതിക്ക് കോടതി ശിക്ഷ വിധിച്ചത്.

നേരത്തെ ടോക്കിയോ കോടതി ഒരു യുവതിയെ വഞ്ചിച്ചതിന് മറ്റൊരു വനിത പങ്കാളിയ്ക്ക് പിഴ ചുമത്താന്‍ ഉത്തരവിട്ടിരുന്നു. ഏഴ് വര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയും യു എസില്‍ വച്ച് വിവാഹിതരാവുകയും ചെയ്തിരുന്നു.

ഈ കേസില്‍ 1.1 മില്യണ്‍ യെന്‍ നഷ്ടപരിഹാരം നല്‍കാനാണ് പ്രതിയോട് ജഡ്ജി ഉത്തരവിട്ടത്. ‘വിവാഹിതരായ ദമ്പതികളെന്ന നിലയില്‍ സഹകരണത്തോടെ ജീവിതം നയിക്കാന്‍ ഒരു പുരുഷനും സ്ത്രീയും ഒത്തുചേരുന്നതിന് തുല്യമായ ഒരു ബന്ധമായിരുന്നു ഇവരുടെതെന്ന് ‘ ജഡ്ജി ഹിറ്റോമി അകിയോഷി പറഞ്ഞു.

ഒരേ ലിംഗത്തിലുള്ളവരുടെ ദാമ്ബത്യവും രണ്ട് വ്യക്തികള്‍ തമ്മിലുള്ള കരാറാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി വിവാഹിതരായ എതിര്‍ ലിംഗത്തിലുള്ള ദമ്പതികളെ പോലെ തന്നെ സമാനമായ ബാധ്യതകള്‍ ഇവര്‍ക്കുമുണ്ടെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു.

The post ഭാര്യയുമായി ലൈംഗിക ബന്ധം, ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് യുവതിയോട് കോടതി first appeared on Keralaonlinenews.

Tags