‘തളിപ്പറമ്പ് വെള്ളം’ തിയറ്ററുകളിൽ തരംഗം

google news
‘തളിപ്പറമ്പ് വെള്ളം’ തിയറ്ററുകളിൽ തരംഗം

വെള്ളത്തിന്റെ വിജയത്തിൽ സന്തോഷിക്കുന്ന ഒരാൾ കണ്ണൂർ തളിപ്പറമ്പിലെ തൃച്ചംബരത്തുണ്ട്. സാധാരണക്കാരനിൽനിന്ന് വ്യവ സായിയിലേക്ക് വളർന്ന കുന്നുംപുറത്ത് മുരളി, മുരളിയുടെ ജീവിതമാണ് സംവി ധായകൻ പ്രജേഷ് സെൻ സിനിമയാക്കിയത്. കോവിഡ് കാലത്തിനു ശേഷം കേരളത്തിലാദ്യമായി റിലീസ് ചെയ്ത “വെള്ളത്തിൽ മുരളിയായി അഭിനയിക്കുന്നത് ജയസൂര്യയാണ്.

ചിത്രം വിജയമായതിന് പിന്നാലെ അതിലെ പ്രധാനകഥാപാത്രമായ മുരളിയുടെ ജീവിതവും ചർച്ചയായിരിക്കുകയാണ്. അമിത മദ്യപാനത്തിൽ നിന്നും മുക്തമാ യി ജീവിതത്തിലേക്ക് തിരിച്ചു വരുന്ന മുരളിയുടെ കഥയാണ് സിനിമ പങ്കുവയ്ക്കുന്നത്.

‘തളിപ്പറമ്പ് വെള്ളം’ തിയറ്ററുകളിൽ തരംഗം

തൃച്ചംബരത്തെ സാധാരണ യുവാവായിരുന്നു മുരളി കുന്നുംപുറം. 2003 ലാണ് താൻ മദ്യത്തിന് അടിമപ്പെടുന്നതെന്ന് അ ദ്ദേഹം കെരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 2008 കാലഘട്ടം വരെ അത് നീണ്ടുനിന്നു. 21 വയസുവരെ മദ്യാസക്തിയുടെ ഇരയായിരുന്നു മുരളി, മദ്യത്തിന് അടിമപ്പെട്ടതുകൊണ്ടുതന്നെ തിന്റെ ഭവിഷ്യത്തുകളും അനുഭവിച്ചിരു ന്നു. അക്രമാസക്തനാകുകയും അതിനാൽ നാട്ടുകാരും വീട്ടുകാരും തന്നെ വെ റുത്തതായും അദ്ദേഹം പറഞ്ഞു,

‘തളിപ്പറമ്പ് വെള്ളം’ തിയറ്ററുകളിൽ തരംഗം

സിനിമയിൽ കാണുന്നതുപോലെ തന്നെ മദ്യപിച്ച് കടത്തിണ്ണകളിലും വഴിയോരങ്ങളിലും കിടന്നുറങ്ങുകയും ചെയ്തിട്ടു ണ്ടെന്നും മുരളി പറഞ്ഞു. തുടർന്ന് കോഴിക്കോട്ടെ ഡി അഡിക്ഷൻ സെന്ററിൽ എത്തിച്ച് താൽക്കാലികമായി വിട്ടുനിന്നെങ്കിലൂം വീണ്ടും മദ്യപാനത്തിലേക്ക് തിരിയുകയായിരുന്നു.

മൂന്ന് നാല് ദിവസത്തെ മദ്യപാനത്തെ തുടർന്ന് വിശന്നപ്പോൾ ആളുകളുടെ മുന്നിൽ കൈനീട്ടിയ അവസ്ഥ വരെ തനിക്ക് ഉണ്ടായിട്ടുണ്ട്. തുടർന്ന് കോഴിക്കോട് നിന്നും തൃച്ചംബരത്ത വീട്ടിലെത്തിയ ശേഷം കൈവിടാതെ നിന്ന മാതാപിതാക്കളാണ് തനിക്ക് പുനർജന്മം നൽകി യതെന്ന് മുരളി പറഞ്ഞു.

‘തളിപ്പറമ്പ് വെള്ളം’ തിയറ്ററുകളിൽ തരംഗം

തന്റെ മകൻ നന്നാകുമെന്ന് പറഞ്ഞ് അച്ഛൻ നൽകിയ 20 രൂപ നോട്ടുമായി അദ്ദേഹം വി ണ്ടും കോഴിക്കോട്ടെ ഡീ അഡി ക്ഷൻ സെന്ററിലേക്ക് വണ്ടി കയറിയത്. . 2008ലാണ് പുതിയൊരു മനുഷ്യനായി മാറിയത്, നിലവിൽ 29 രാജ്യങ്ങളിൽ ടൈൽസ് കയറ്റിയയക്കുന്ന സ്ഥാപനത്തിന്റെ ഉടമയാണ് മൂരളി, തിയറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങിയപ്പോൾ മനസിലേക്ക് വന്നത് തന്റെ അന്നത്തെ ജീവിതമാണ്. അന്ന് തനിക്ക് ബാധമില്ലായിരുന്നു. അതുകൊണ്ടു തന്നെ മാതാപിതാക്കളും ഭാര്യയും അ നൂഭവിച്ച വിഷമതകൾ മനസിലാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

‘തളിപ്പറമ്പ് വെള്ളം’ തിയറ്ററുകളിൽ തരംഗം

തളിപ്പറമ്പിനെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതയുള്ള സിനിമ കൂടിയാണ് വെ ള്ളം. സിനിമ മുഴുവനായും ചിത്രീകരിച്ചത് തളിപ്പറമ്പ് ഭാഗത്തു തന്നെയാണ്. കൂടാതെ അഭിനയിച്ച ഒട്ടുമിക്കവരും തളിപ്പറമ്പ് സ്വദേശികൾ തന്നെ. സന്തോഷ് കീഴാ Rd, റിയാസ് കെ.എം.ആര്, സന്തോഷ് കീഴാറ്റൂരിന്റെ അനുജൻ സുധീഷ് കീഴാ ദൂർ, ജിജിന എന്നിവർ ചെറുതല്ലാത്ത വേ ഷത്തിൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയുടെ കോ-റൈറ്ററായ വിജേഷ് വിശ്വവും ഒരുകുറി മാത്രം എന്ന ഗാനം ആലപിച്ച വിശ്വനാഥനും തളിപ്പറമ്പ് സ്വദേശിയാണ്.

‘തളിപ്പറമ്പ് വെള്ളം’ തിയറ്ററുകളിൽ തരംഗം

‘ക്യാപ്റ്റൻ’ എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്ത ഈ സിനിമ എല്ലാ അർഥത്തിലും ഒരു കു ടുംബ ചിത്രമാണ്. കുടുംബത്തിലെ പ്ര ശ്നങ്ങളും നാട്ടിൻ പുറങ്ങളിലെ സൗഹ്യ ദങ്ങളും രണ്ടര മണിക്കുർ ചിത്രത്തിലൂടെ വരച്ച് കാട്ടുന്നുണ്ട്.

മുഴുക്കുടിയനിൽ നി ന്നും വലിയ വ്യാപാരിയിലേക്കുള്ള മുരളി യുടെ പ്രയാണം വളരെ തന്മയത്വത്തോ ടെയാണ് തിരക്കഥാകൃത്ത് എഴുതിച്ചേർ അത്. സെൻട്രൽ പിക്ചേഴ്സിന്റെ ബാന റിൽ ജോസ്കട്ടി മഠത്തിൽ, രഞ്ജിത്ത് മ നമ്പക്കാട്ട്, യദുകൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

The post ‘തളിപ്പറമ്പ് വെള്ളം’ തിയറ്ററുകളിൽ തരംഗം first appeared on Keralaonlinenews.