പ്ലാസ്റ്റികിനു തീയിടുന്നതിനെ ചൊല്ലി തര്‍ക്കം ; വീട്ടമ്മ ആത്മഹത്യക്കു ശ്രമിച്ചു

google news
പ്ലാസ്റ്റികിനു തീയിടുന്നതിനെ ചൊല്ലി തര്‍ക്കം ; വീട്ടമ്മ ആത്മഹത്യക്കു ശ്രമിച്ചു

തൃശൂര്‍: പ്ലാസ്റ്റികിനു തീയിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം വീട്ടമ്മയുടെ ആത്മഹത്യാശ്രമത്തില്‍. വിഷയത്തില്‍ വെസ്റ്റ് പൊലീസ് ഇടപെട്ടതോടെ പഞ്ചിക്കല്‍ സ്വദേശിനി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. പോലീസ് ഇവരെ പിന്തിരിപ്പിച്ച് വീട്ടിലേക്കയച്ചു. വീട്ടമ്മ പ്ലാസ്റ്റികിനു തീയിട്ടെന്ന പേരില്‍ അയല്‍വാസി പരാതി നല്‍കിയിരുന്നു. പഞ്ചിക്കലിലെ വീടിനു മുന്നിലെത്തി പോലീസ് വിവരം തിരക്കി. ഇതോടെയാണ് വീട്ടമ്മ സാഹസത്തിനൊരുങ്ങിയത്.

The post പ്ലാസ്റ്റികിനു തീയിടുന്നതിനെ ചൊല്ലി തര്‍ക്കം ; വീട്ടമ്മ ആത്മഹത്യക്കു ശ്രമിച്ചു first appeared on Keralaonlinenews.