ക്ഷേത്രത്തില്‍ ഒരു എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതില്‍ രക്തം തിളക്കുന്നില്ലെങ്കില്‍, ചുംബന രംഗത്തിനും തിളക്കാന്‍ അവകാശമില്ല; സ്വരാ ഭാസ്‌കര്‍

google news
ക്ഷേത്രത്തില്‍ ഒരു എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതില്‍ രക്തം തിളക്കുന്നില്ലെങ്കില്‍, ചുംബന രംഗത്തിനും തിളക്കാന്‍ അവകാശമില്ല; സ്വരാ ഭാസ്‌കര്‍

എ സ്യൂട്ടബിള്‍ ബോയ് എന്ന് വെബ്‌സീരിസില്‍ ക്ഷേത്രത്തിലെ ചുംബന രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ നെറ്റ്ഫ്ലിക്സിനെതിരെ വിമര്‍ശനങ്ങള്‍ നേരിടുകയാണ്.ഇപ്പോഴിതാ നെറ്റ്ഫ്‌ലിക്‌സിനെതിരെ ഉയര്‍ന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടി സ്വരാ ഭാസ്‌കര്‍.

കത്തുവയില്‍ ക്ഷേത്രത്തില്‍ വെച്ച് 8 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ടതില്‍ നിങ്ങളുടെ രക്തം തിളക്കുന്നില്ലെങ്കില്‍ , ചുംബന രംഗത്തില്‍ രോഷം കൊള്ളാന്‍ അവകാശമില്ലെന്നാണ് സ്വര ട്വിറ്ററില്‍ കുറിച്ചത്.

2018 ജനുവരിയിലാണ് 8 വയസുകാരിയെ ജമു കാശ്മീരിലെ കത്തുവയില്‍ ഒരു ക്ഷേത്രത്തില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം നടന്നിരുന്നു.കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിനുള്ളില്‍ ചുംബന രംഗം ചിത്രീകരിച്ചെന്നാരോപിച്ച് നെറ്റ്ഫ്‌ലിക്‌സിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്.

The post ക്ഷേത്രത്തില്‍ ഒരു എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതില്‍ രക്തം തിളക്കുന്നില്ലെങ്കില്‍, ചുംബന രംഗത്തിനും തിളക്കാന്‍ അവകാശമില്ല; സ്വരാ ഭാസ്‌കര്‍ first appeared on Keralaonlinenews.