കുഴഞ്ഞുവീണ് മരിച്ച വയോധികന്റെ സംസ്‌കാരം നടത്തി പോലീസിന്റെ മാതൃക

google news
കുഴഞ്ഞുവീണ് മരിച്ച വയോധികന്റെ സംസ്‌കാരം നടത്തി പോലീസിന്റെ മാതൃക

തൃശൂര്‍: കുഴഞ്ഞുവീണ് മരിച്ച വയോധികന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി ചാലക്കുടി പോലീസ് മാതൃകയായി. നഗരസഭ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുസമീപം പുറമ്പോക്കില്‍ താമസിച്ചിരുന്ന ഒലവക്കോട് സ്വദേശിയായ എഴുപതുകാരനായ പാന്‍ഡ്യനാണ് കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചത്.

തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാനോ, സംസ്‌ക്കാരം നടത്താനോ കഴിയാതോ മരിച്ച പാന്‍ഡ്യന്റെ ഭാര്യ പാര്‍വതി നിസഹായയായി നിന്നപ്പോഴാണ് ചാലക്കുടി പോലീസ് സഹായഹസ്തവുമായി രംഗത്തെത്തിയത്.

ചാലക്കുടി എസ്.എച്ച്.ഒ: കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് ആര്യങ്കാലയിലെ ശ്മശാനത്തില്‍ നഗരസഭയുടെ സഹകരണത്തോടെ കുഴിയെടുത്ത് സംസ്‌ക്കാരം നടത്തിയാണ് പോലീസ് സംഘം മടങ്ങിയത്.

ആക്രി കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്ന പാന്‍ഡ്യയും ഭാര്യയും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചാലക്കുടിയിലെത്തുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം ഷെഡ് കെട്ടി അതിലായിരുന്നു താമസവും.

സി.പി.ഒ; മാരായ ബെന്നി കെ.പി, സതീഷ് ടി.ജെ, വിനോദ് വി, വിജയകുമാര്‍.സി, ശ്യം പി.ആന്റണി, എം.എസ്.ഷിജു എന്നിവര്‍ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

The post കുഴഞ്ഞുവീണ് മരിച്ച വയോധികന്റെ സംസ്‌കാരം നടത്തി പോലീസിന്റെ മാതൃക first appeared on Keralaonlinenews.