16 രാജ്യങ്ങളിൽ വീസയില്ലാതെ സന്ദര്‍ശിക്കാൻ ഇനി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മതി

google news
16 രാജ്യങ്ങളിൽ വീസയില്ലാതെ സന്ദര്‍ശിക്കാൻ ഇനി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മതി

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഇനി വിസയില്ലാതെ 16 രാജ്യങ്ങളില്‍ സന്ദര്‍ശിക്കാം. അതോടൊപ്പം ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 43 രാജ്യങ്ങള്‍ വീസ ഓണ്‍ അറൈവല്‍ സംവിധാനവും 36 രാജ്യങ്ങള്‍ ഇ- വീസ സൗകര്യങ്ങൾ ഒരുക്കുന്നതാണെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയില്‍ അറിയിച്ചു. ബാര്‍ബേഡോസ്, നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ്, ഹോങ്കോങ്, ഹെയ്റ്റി, മാലിദ്വീപ്, സെനെഗല്‍, സെര്‍ബ്യ, ട്രിനിഡാഡ് ടൊബാഗോ, ഗ്രനേഡ, ഡൊമനിക്ക, സമോവ, നിയുവെ, മോണ്ട്‌സെറാത്ത്, സെയ്ന്റ് വിന്‍സന്റ് ഗ്രനഡീന്‍സ് എന്നിവയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വീസയില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങള്‍.

വീസയില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നു മന്ത്രി അറിയിച്ചു. ഇ- വീസ, വീസ ഓണ്‍ അറൈവല്‍ സംവിധാനങ്ങള്‍ വഴിയായി യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനുള്ള സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

The post 16 രാജ്യങ്ങളിൽ വീസയില്ലാതെ സന്ദര്‍ശിക്കാൻ ഇനി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മതി first appeared on Keralaonlinenews.