വ്യത്യസ്ത ജാതിയിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തു; യുവാവിനെ കൊലപ്പെടുത്തി ഭാര്യവീട്ടുകാർ ; യുവതിയുടെ അമ്മാവനടക്കം 14 പേർ അറസ്റ്റിൽ

google news
വ്യത്യസ്ത ജാതിയിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തു; യുവാവിനെ കൊലപ്പെടുത്തി ഭാര്യവീട്ടുകാർ ; യുവതിയുടെ അമ്മാവനടക്കം 14 പേർ അറസ്റ്റിൽ

ഹൈ​ദ​രാ​ബാ​ദ്: നാടിനെ നടുക്കി വീണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല.​ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഹേ​മ​ന്ത് (28)എ​ന്ന യു​വാ​വി​നെ​യാ​ണ് ഭാര്യവീട്ടുകാർ കൊ​ല​പ്പെ​ടു​ത്തി​യ​ത്.സംഭവത്തിൽ ഭാ​ര്യാ മാ​താ​പി​താ​ക്ക​ള​ട​ക്കം 14 പേ​ർ അ​റ​സ്റ്റി​ലായി.

വ്യാ​ഴാ​ഴ്ചയാണ് നാടിനെ നടുക്കിയ സം​ഭ​വം ന​ട​ന്ന​ത്. വ്യ​ത്യ​സ്ത ജാ​തി​യി​ല്‍​പ്പെ​ട്ട ഹേ​മ​ന്തും അ​വ​ന്തി​യും ഏ​റെ​ക്കാ​ല​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ ഇ​വ​രു​ടെ ബ​ന്ധ​ത്തെ എ​തി​ര്‍​ത്തി​രു​ന്നുവെങ്കിലും ഇ​തു വ​ക​വ​യ്ക്കാ​തെ കഴിഞ്ഞ ജൂ​ൺ 10ന് ​ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി.തുടർന്ന് ഇ​വ​ര്‍ ഗാ​ച്ചി​ബൗ​ളി​യി​ലെ ടി​എ​ന്‍​ജി​ഒ കോ​ള​നി​യി​ല്‍ വാ​ട​യ​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഇ​രു​വീ​ട്ടു​കാരേയും വി​ളി​ച്ച് പോ​ലീ​സ് പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞ് തീ​ർ​ത്തി​രു​ന്നു. എന്നാൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​വ​ന്തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ഇ​വ​രെ വി​ളി​ക്കു​ക​യും പ്ര​ശ്‌​ന​ങ്ങ​ള്‍ പ​റ​ഞ്ഞു​തീ​ര്‍​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്ന് അ​റി​യി​ക്കു​ക​യുമായിരുന്നു. ഇ​ക്കാ​ര്യം ഹേ​മ​ന്ത് സ്വ​ന്തം വീട്ടിലേക്ക് വിളിച്ച്‌ പറയുകയും അ​വ​രോ​ടും വീ​ട്ടി​ലേ​യ്ക്ക് എ​ത്താ​ന്‍ ആ​വ​ശ്യ​പ്പെടുകയുമായിരുന്നു.

ഹേ​മ​ന്തി​ന്‍റെ അ​ച്ഛ​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഹേ​മ​ന്തി​നെ​യും അ​വ​ന്തി​യെ​യും അ​വ​ന്തി​യു​ടെ വീ​ട്ടു​കാ​ര്‍ ബ​ല​മാ​യി വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യ​താ​യി അ​റി​ഞ്ഞ​ത്. തുടർന്ന് മ​ക​നെ​യും മ​രു​മ​ക​ളെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി കാ​ണി​ച്ച് ഹേ​മ​ന്തി​ന്‍റെ വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് ഹേ​മ​ന്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

വെള്ളിയാഴ്ച പു​ല​ര്‍​ച്ചെ ഹേ​മ​ന്തി​ന്‍റെ മൃ​ത​ദേ​ഹം സ​ങ്ക​റെ​ഡ്ഡി ജി​ല്ല​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി.അ​വ​ന്തി​യു​ടെ അ​മ്മാ​വ​നാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നും കൊ​ല​പാ​ത​ക​ത്തി​നും നേ​തൃ​ത്വം ന​ല്‍​കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ര​ണ്ടു​പേ​രൊ​ഴി​കെ എ​ല്ലാ​വ​രും ബ​ന്ധു​ക്ക​ളാ​ണ്.

The post വ്യത്യസ്ത ജാതിയിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തു; യുവാവിനെ കൊലപ്പെടുത്തി ഭാര്യവീട്ടുകാർ ; യുവതിയുടെ അമ്മാവനടക്കം 14 പേർ അറസ്റ്റിൽ first appeared on Keralaonlinenews.