ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വധിച്ച സംഭവം ; കിം ജോങ് ഉന്‍ മാപ്പു പറഞ്ഞു

google news
ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വധിച്ച സംഭവം ; കിം ജോങ് ഉന്‍ മാപ്പു പറഞ്ഞു

ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വധിച്ച സംഭവത്തില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മാപ്പു പറഞ്ഞു. നടക്കാന്‍ പാടില്ലാത്ത അപമാനകരമായ സംഭവമായിരുന്നു അത്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ജൂണ്‍ ജേ ഉന്നിനോട് കിം ഖേദം പ്രകടിപ്പിച്ചു. മൂണ്‍ ജേ ഉന്നിന് അയച്ച കത്തിലാണ് ഉന്‍ മാപ്പു പറഞ്ഞത്.

ഉത്തര കൊറിയയുടെ സമുദ്രാതിര്‍ത്തിയില്‍ പട്രോളിംഗിന് പോയ ദക്ഷിണ കൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥനെ തിങ്കളാഴ്ചയാണ് കാണാതായത്. സമുദ്രാതിര്‍ത്തി ലംഘിച്ച ഇദ്ദേഹത്തെ ഉത്തര കൊറിയയുടെ നാവിക ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്ന ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു.

The post ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വധിച്ച സംഭവം ; കിം ജോങ് ഉന്‍ മാപ്പു പറഞ്ഞു first appeared on Keralaonlinenews.

Tags